Entertainment

മലയാളസിനിമയ്ക്ക് പണംവാരി അവധിക്കാലം; തീയറ്ററിലും ഒടിടിയിലും സൂപ്പര്‍ഹിറ്റ് റിലീസുകള്‍

മലയാള സിനിമയോട് അകലംപാലിച്ചിരുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ റവന്യു ഷെയറിംഗ് രീതിയിലാണെങ്കിലും കൂടുതല്‍ ചിത്രങ്ങള്‍ എടുത്തു തുടങ്ങിയെന്നത് ഇന്‍ഡസ്ട്രിക്ക് ആശ്വാസകരമാണ്.

Dhanam News Desk

മലയാള സിനിമയ്ക്ക് ഈ വേനല്‍ക്കാലം ആഘോഷങ്ങളുടേതാണ്. തീയറ്ററിലേക്ക് പ്രേക്ഷകര്‍ മടങ്ങിയെത്തിയെന്ന് മാത്രമല്ല വിഷുവിന് റിലീസ് ചെയ്ത ചിത്രങ്ങള്‍ മികച്ച കളക്ഷനുമായി മുന്നേറുകയുമാണ്. ഒരുകാലത്ത് മലയാള സിനിമയോട് അകലംപാലിച്ചിരുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ റവന്യു ഷെയറിംഗ് രീതിയിലാണെങ്കിലും കൂടുതല്‍ ചിത്രങ്ങള്‍ എടുത്തു തുടങ്ങിയെന്നത് ഇന്‍ഡസ്ട്രിക്ക് ആശ്വാസകരമാണ്.

ഒടിടിയില്‍ ഈ വിഷുക്കാലത്ത് നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒടിടി റിലീസുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സംഭവം അധ്യായം ഒന്ന്

ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സംഭവം അധ്യായം ഒന്ന് ജിയോ ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തു. തീയറ്ററില്‍ കാര്യമായ മികവ് കാണിക്കാന്‍ സാധിച്ചില്ലെങ്കിലും ഒടിടിയില്‍ മികച്ച അഭിപ്രായം നേടാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്.

കണിമംഗലം കോവിലകം

വെബ്‌സീരിയസായി തിളങ്ങിയ ഒരു സീരിസിനെ സിനിമയാക്കി അവതരിപ്പിച്ചതാണ് കണിമംഗലം കോവിലകം. രാജേഷ് മോഹന്‍ സംവിധാനം ചെയ്ത ചിത്രം സണ്‍നെസ്റ്റാണ് ഒടിടി റിലീസായി എത്തിച്ചിരിക്കുന്നത്.

ഹാല്‍

തീയറ്ററില്‍ പരാജയപ്പെട്ട ചിത്രമാണ് ഹാല്‍. ഷെയ്ന്‍ നിഗം കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സണ്‍നെസ്റ്റും മനോരമാക്‌സും ചേര്‍ന്നാണ് എടുത്തിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

മസ്തിഷ്‌ക മരണം, വലതുവശത്തെ കള്ളന്‍ എന്നീ ചിത്രങ്ങള്‍ മുന്‍ആഴ്ചകളില്‍ ഒടിടിയില്‍ എത്തിയിരുന്നു. ജയസൂര്യയുടെ ആട് 3 അടുത്ത മാസം ഒടിടി റിലീസായി എത്തും. മനോരമമാക്‌സ് ആണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT