Entertainment

ഈയാഴ്ച ഒടിടിയില്‍ മലയാള സിനിമകളുടെ റിലീസിംഗ് സജീവം; വിശദാംശങ്ങള്‍ അറിയാം

വര്‍ഷങ്ങളായി പെട്ടിയിലിരിക്കുന്ന ചിത്രങ്ങള്‍ പോലും ഇത്തരത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പൊടിതട്ടിയെടുക്കുന്നുണ്ട്.

Dhanam News Desk

ഒരിടവേളയ്ക്കുശേഷം മലയാളത്തില്‍ ഒടിടി റിലീസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. തീയറ്ററില്‍ വലിയ ചലനം സൃഷ്ടിക്കാത്ത ചിത്രങ്ങളും ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എടുക്കുന്നുണ്ട്. വരുമാനം പങ്കുവയ്ക്കുന്ന രീതിയിലാണെന്ന് മാത്രം. കൂടുതല്‍ പേര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം കണ്ടാല്‍ മാത്രമേ നിര്‍മാതാവിന് നേട്ടമുണ്ടാകൂ.

വര്‍ഷങ്ങളായി പെട്ടിയിലിരിക്കുന്ന ചിത്രങ്ങള്‍ പോലും ഇത്തരത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പൊടിതട്ടിയെടുക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒടിടിയില്‍ നിന്ന് ചെറിയ വരുമാനം മാത്രമാണ് സിനിമകള്‍ക്ക് ലഭിക്കുന്നത്.

വരുംദിവസങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം-

മിണ്ടിയും പറഞ്ഞും- ഫെബ്രുവരി 9

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മിണ്ടിയും പറഞ്ഞും. തീയറ്ററില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് സണ്‍നെക്‌സ്റ്റ് ആണ്. ഫെബ്രുവരി 9 മുതല്‍ ചിത്രം കാണാം.

പരാശക്തി- ഫെബ്രുവരി 6

ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, ശ്രീലീല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പരാശക്തി തീയറ്ററില്‍ കാര്യമായ നേട്ടമുണ്ടാക്കാത്ത ചിത്രമാണ്. സീഫൈവ് (Zee5) ആണ് ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത്. ഫെബ്രുവരി 7നാണ് ഒടിടി റിലീസ്.

ചെക്ക്‌മേറ്റ് - ഫെബ്രുവരി 6

അനൂപ് മേനോന്‍, ലാല്‍, രേഖ ഹരീന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന റോളുകളിലെത്തുന്ന ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ചെക്ക്‌മേറ്റ്. ഫെബ്രുവരി ആറിന് മനോരമ മാക്‌സിലൂടെ ചിത്രം റിലീസ് ചെയ്യും.

കളംകാങ്കവല്‍, സര്‍വംമായ, ഭ ഭ ഭ, വിലായത്ത് ബുദ്ധ, നെല്ലിക്കാപൊയില്‍ നൈറ്റ് റൈഡേഴ്‌സ് എന്നീ ചിത്രങ്ങള്‍ അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT