Entertainment

ചത്ത പച്ച മുതല്‍ ആമോസ് അലക്‌സാണ്ടര്‍ വരെ; ഈയാഴ്ച ഒടിടി റിലീസിംഗുകള്‍ ഏറെ

വരുമാനം പങ്കുവയ്ക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ സിനിമകള്‍ സ്വന്തമാക്കുന്നത്. തീയറ്ററില്‍ വിജയിച്ച ചിത്രങ്ങള്‍ക്ക് മാത്രമാണ് തുക പറഞ്ഞുള്ള കരാര്‍ ലഭിക്കുന്നത്

Dhanam News Desk

മലയാള സിനിമയില്‍ ഒടിടി റിലീസുകള്‍ വര്‍ധിച്ചു വരുന്ന കാലഘട്ടമാണിത്. നിരവധി ചിത്രങ്ങളാണ് അടുത്ത കാലത്തായി ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്നത്. ഈ ചിത്രങ്ങളില്‍ പലതിനും പക്ഷേ കാര്യമായ വരുമാനം ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വരുമാനം പങ്കുവയ്ക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ സിനിമകള്‍ സ്വന്തമാക്കുന്നത്. തീയറ്ററില്‍ വിജയിച്ച ചിത്രങ്ങള്‍ക്ക് മാത്രമാണ് തുക പറഞ്ഞുള്ള കരാര്‍ ലഭിക്കുന്നത്.

ചത്ത പച്ച

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ചത്ത പച്ച എന്ന ചിത്രമാണ് 2026ല്‍ ഇതുവരെയുള്ള റെക്കോഡ് തുക സ്വന്തമാക്കിയ ചിത്രം. നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത്. തീയറ്ററില്‍ നിന്ന് 60 കോടിയോളം രൂപ കളക്ട് ചെയ്യാന്‍ ചത്ത പച്ചയ്ക്ക് സാധിച്ചിരുന്നു.

അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമ ഫെബ്രുവരി 19 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ ആസ്വദിക്കാം.

ആമോസ് അലക്‌സാണ്ടര്‍

അജു വര്‍ഗീസും താര അമല ജോസഫും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ആമോസ് അലക്‌സാണ്ടര്‍. സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം തീയേറ്ററില്‍ കാര്യമായ വിജയം കണ്ടില്ല. ഫെബ്രുവരി 20 മുതല്‍ സണ്‍നെസ്റ്റിലൂടെയാണ് സംപ്രേക്ഷണം.

ലക്കി ദി സൂപ്പര്‍സ്റ്റാര്‍

ജിവി പ്രകാശ്കുമാറും മലയാളി അഭിനേത്രി അനശ്വര രാജനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 20 മുതല്‍ ജിയോഹോട്ട്‌സ്റ്റാറിലൂടെ ആരാധകരിലേക്ക് എത്തും. മലയാളം അടക്കം 7 ഭാഷകളില്‍ ആസ്വദിക്കാം.

നവ്യ നായര്‍ മുഖ്യവേഷത്തിലെത്തിയ പാതിരാത്രി, നിവിന്‍ പോളിയുടെ ബേബി ഗേള്‍, ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മിണ്ടിയും പറഞ്ഞും തുടങ്ങിയ ചിത്രങ്ങളും കഴിഞ്ഞയാഴ്ച റിലീസ് ചെയ്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT