Entertainment

കാത്തിരുന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒടിടിയിലേക്ക്; വരുംദിവസങ്ങളിലെ റിലീസുകള്‍ ഇതാ

ഒരുകാലത്ത് മലയാള സിനിമയെ തഴഞ്ഞ ഒടിടി കമ്പനികള്‍ ഇപ്പോള്‍ പുതിയ സിനിമകള്‍ക്കായി സജീവമായി രംഗത്തുണ്ട്

Dhanam News Desk

അവധിക്കാലം ആഘോഷമാക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ റിലീസ് പെരുമഴ. ഒരുകാലത്ത് മലയാള സിനിമയെ തഴഞ്ഞ ഒടിടി കമ്പനികള്‍ ഇപ്പോള്‍ പുതിയ സിനിമകള്‍ക്കായി സജീവമായി രംഗത്തുണ്ട്. മലയാളത്തില്‍ നിന്നുള്ള മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് മറ്റ് ഭാഷകളില്‍ വലിയ പ്രേക്ഷകപ്രീതിയുള്ളതാണ് കാരണം.

വരുംദിവസങ്ങളില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന പുതിയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മധുവിധു

ഷറഫുദീന്‍, കല്യാണി പണിക്കര്‍, ജഗദീഷ്, സായ്കുമാര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന കോമഡി, ഫാമിലി ചിത്രം മധുവിധുവിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് സോണി ലിവ് ആണ്. മെയ് 22 മുതല്‍ ചിത്രം പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. മലയാളം കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം.

ധുരന്ധര്‍ 2

ഇന്ത്യന്‍ ബോക്‌സോഫീസില്‍ പുതിയ കളക്ഷന്‍ റെക്കോഡുകള്‍ സ്ഥാപിച്ച ധുരന്ധര്‍ 2 ജൂണ്‍ 4 മുതല്‍ ജിയോഹോട്ട്‌സ്റ്റാറില്‍ കാണാം. രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാറ അര്‍ജുന്‍, സഞ്ജയ് ദത്ത് തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്.

ഒരു ദുരൂഹ സാഹചര്യത്തില്‍

കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ഒരു ദുരൂഹ സാഹചര്യത്തില്‍ നെറ്റ്ഫ്‌ളിക്‌സ് വഴി പ്രദര്‍ശനം ആരംഭിച്ചു. വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പേട്രിയോട്ട്

മോഹന്‍ലാലും മമ്മൂട്ടിയും അടക്കം വലിയൊരു താരനിരയുമായെത്തിയ പേട്രിയോട്ട് ജൂണ്‍ ആദ്യവാരം ഒടിടിയില്‍ എത്തും. സീഫൈവ് (Zee5) ആണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഹിന്ദി അടക്കം അഞ്ചിലേറെ ഭാഷകളിലാകും ചിത്രം എത്തുക.

മോഹിനിയാട്ടം, വാഴ 2, ആട് 3 തുടങ്ങിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു.

Upcoming OTT releases include major Malayalam and pan-Indian films like Madhuvidhu, Dhurandhar 2, Oru Duruha Sahacharyathil, and Patriot across leading streaming platforms

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT