Entertainment

ബോക്സ് ഓഫീസ് തൂത്തുവാരി പേട്ട കുതിക്കുന്നു

Dhanam News Desk

തൊണ്ണൂറുകളിലെ രജനികാന്തിനെ  തമിഴ് മക്കൾക്ക് തിരികെ കിട്ടിയെന്നാണ് 'പേട്ട' കണ്ടിറങ്ങിയ ഓരോ ആരാധകനും  പറയുന്നത്. കാർത്തിക് സുബ്ബരാജിന്റെ ആദ്യ രജനി ചിത്രമായ 'പേട്ട' ബോക്സ്ഓഫീസ് ഇളക്കി മറിച്ച് മുന്നേറുന്നതിന്റെ പിന്നിലെ പ്രധാന കാരണം പടയപ്പയിലും ബാഷയിലും നാം കണ്ട രജനിയുടെ തിരിച്ചുവരവാണ്.  

എന്തൊക്കെയായാലും പേട്ടയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. ആദ്യ ദിവസം തമിഴ് നാട്ടിൽ നിന്നു മാത്രം 16 കോടി രൂപയാണ് പേട്ട കളക്ഷൻ നേടിയത്. ചെന്നൈയിൽ 1.12 കോടിയും.

അജിത്തിന്റെ വിശ്വാസവും ഒപ്പത്തിനൊപ്പമുണ്ട്. 88 ലക്ഷം രൂപ അജിത് സിനിമ ചെന്നൈയിൽ നേടി. രണ്ട് സിനിമകളും തീയറ്റർ നിറഞ്ഞാണ് ഓടുന്നത്. തമിഴ്‌നാട്ടിൽ പൊങ്കൽ പ്രമാണിച്ച് അവധിയായിരിക്കുന്നതും സിനിമകളുടെ കളക്ഷൻ ഉയരാൻ കാരണമായി.    

തമിഴ്‌നാടിന് പുറത്ത് പേട്ടയ്ക്കാണ് മുൻതൂക്കം. കേരളം, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ്. ഇന്ത്യയ്ക്ക് പുറത്തും പേട്ട വിജയകുതിപ്പിലാണ്. വടക്കേ അമേരിക്കയിൽ 7 ലക്ഷം ഡോളർ ആണ് ആദ്യ ദിനം നേടിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT