Health

ഇന്ത്യയിലെ 11 ശതമാനം കോവിഡ് ബാധിതരും 20ന് താഴെയുള്ളവര്‍

നിലവില്‍ ഇന്ത്യയില്‍ 3.13 കോടിയാളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്

Dhanam News Desk

രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 11 ശതമാനം ആളുകളും 20 വയസിന് താഴെയുള്ളവരാണെന്ന് കേന്ദ്രം. കേന്ദ്രമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ വെള്ളിയാഴ്ച ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ബാധിതരില്‍ 18 വയസിന് താഴെ പ്രായമുള്ളവര്‍ എത്രയുണ്ടെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇന്ത്യയില്‍ 3.13 കോടിയാളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്.

കുട്ടികള്‍ക്കുള്ള വാക്‌സിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി. ഭാരത് ബയോടെക്കിന്റെയും സൈഡസ് കാഡിലയുടെയും കുട്ടികളില്‍ ഉപയോഗിക്കാവുന്ന കോവിഡ് വാക്‌സിനുകളുടെ പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. കുട്ടികളില്‍ കോവിഡ് വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഭാരത് ബയോടെക്കിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.

2-18 പ്രായമുള്ളവരില്‍ ഉപയോഗിക്കാവുന്ന വാക്‌സിന്റെ പരീക്ഷണമാണ് ഭാരത് ബയോടെക്ക് നടത്തിവരുന്നത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡില 12 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ഉപയോഗിക്കാവുന്ന വാക്‌സിന്റെ പരീക്ഷണമാണ് നടത്തുന്നത്. ഡിഎന്‍എ അടിസ്ഥാനമാക്കിയാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT