Health

വരണ്ട കാലാവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ധാരാളം വെള്ളം കുടിക്കൂ!

Rakhi Parvathy

കേരളത്തില്‍ ഇപ്പോള്‍ വരണ്ട കാലവസ്ഥയാണ്. പുറത്തിറങ്ങേണ്ടി വരുന്നവര്‍ക്ക് പൊടിയും വെയിലും വരണ്ട കാലവസ്ഥയുടെ പ്രത്യാഖാതങ്ങളുമൊന്നും ഒരു പരിധിവരെ ഒഴിവാക്കാനാകില്ല. എങ്കിലും ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളാന്‍ എല്ലാവരും ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോള്‍ സൂര്യതാപമേല്‍ക്കാതെ ശ്രദ്ധിക്കണം. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കല്‍, കുട ചൂടല്‍ പോലുള്ള സൂര്യതാപത്തെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ചര്‍മ രോഗങ്ങള്‍ വരാതിരിക്കാന്‍ രണ്ട് നേരം കുളിക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യണം.

ആരോഗ്യം പുറമെ നിന്നുമാത്രമല്ല, ആന്തരികമായും വേണം. ധാരളം പഴങ്ങള്‍, പഴച്ചാറുകള്‍, ജലാംശമടങ്ങിയ ഭക്ഷണം എന്നിവയാണ് ചൂടു കാലത്ത് ആരോഗ്യ വിദഗ്ധര്‍ നിഷ്‌കര്‍ഷിക്കുന്നത്. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആരോഗ്യം നേടാന്‍ പ്രാഥമികമായും ചെയ്യേണ്ടത്. വെള്ളം എങ്ങനെയാണ് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതെന്നല്ലേ, പറയാം:

  • ശരീരത്തിലെ ജലാംശമാണ് നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തെ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നത്. ഭക്ഷണം ദഹിപ്പിക്കാന്‍ ശുദ്ധജലത്തിന്റെ ആവശ്യമുണ്ട്. ശരീരത്തിലെ കൊഴുപ്പുള്ള കോശങ്ങളെ പ്പോലും ആരോഗ്യമുള്ളതാക്കി തീര്‍ക്കുന്നത് ശരീരത്തിലെ ജലാംശമാണ്.
  • പല കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ നമ്മുടെ ശരീരത്തില്‍ വിഷമാലിന്യങ്ങള്‍ അടിഞ്ഞുകൂടാറുണ്ട്. ഇതിനെ നിര്‍വീര്യമാക്കാന്‍ ഏറ്റവും പറ്റിയ ഔഷധമാണ് ശുദ്ധജലം.
  • ചര്‍മത്തിന് മിനുസവും ആരോഗ്യവും നല്‍കും. പ്രായത്തെ ചെറുക്കാനും ഇത് സഹായിക്കുന്നു.
  • ഭക്ഷണത്തിനു മുന്‍പ് ഓരോ ഗ്‌ളാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒരു വിധം രോഗങ്ങളെയെല്ലാം ഇത് അകറ്റും.
  • എഴുന്നേറ്റ ഉടനെ ഒന്നോ രണ്ടോ ഗ്‌ളാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യാന്‍ സഹായിക്കും.
കുടിക്കുന്ന വെള്ളത്തെ എങ്ങനെ സ്വാദുള്ളതാക്കാമെന്നു നോക്കാം: -

പുതിന ഇട്ടു വെള്ളത്തെ സ്വാദിഷ്ടമാക്കാം.

കുടിക്കാനുള്ള വെള്ളം സൂക്ഷിക്കുന്ന കുപ്പിയില്‍ ചെറുനാരങ്ങ ഒരു കഷണം ഇട്ടു വയ്ക്കാം.

രാത്രി രാമച്ചം ഇട്ടു വച്ച് രാവിലെ അത് അരിച്ച് കുടിക്കുന്നതും ശരീരത്തിന് തണുപ്പും കുടിക്കുന്ന വെളളത്തിനോടുള്ള മടുപ്പൊഴിവാക്കാനും സഹായിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT