കോവിഡ് രോഗികള്‍ക്കുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പൊതുവെ ഉള്ളതിനേക്കാള്‍ ഓരോ വ്യക്തികളിലും വേറിട്ടു നില്‍ക്കുന്നു എന്നത് തന്നെയാണ് രണ്ടാം തരംഗത്തിലെ ഏറ്റവും വലിയ പ്രത്യേകത. എങ്കിലും 50 ശതമാനത്തിലേറെ പേര്‍ക്ക് പൊതുവെ കാണുന്ന പുതിയ ലക്ഷണങ്ങളെ തള്ളിക്കളയാനാകില്ല. സാധാരണ കോവിഡ് ലക്ഷണങ്ങള്‍ ചുമ, പനി, തൊണ്ടവേദന എന്നിവയ്ക്ക് പുറമെ രുചി, മണം എന്നിവ ഇല്ലാതാകുന്നതാണ്. എന്നാല്‍ കോവിഡിന്റെ രണ്ടാം വേവില്‍ ഉള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയാം.
രണ്ടാം കോവിഡ് തരംഗത്തിലെ പ്രധാന ലക്ഷണങ്ങള്‍
ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ, ഛര്‍ദ്ദി, വയറു വേദന, വയറിളക്കം, ഓക്കാനം
വായില്‍ ഉമിനീര്‍ ഇല്ലാതെ ആവുന്നത്
കണ്ണുകളില്‍ ചുവന്ന നിറം
മൈഗ്രേന്‍ പോലുള്ള തലവേദന
കൈ കാലുകളില്‍ തടിപ്പ്, ചുവന്ന പാടുകള്‍ (rash)
കേള്‍വിക്കുറവ്
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രായം കുറഞ്ഞ ആളുകളില്‍ കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് ഹാപ്പി ഹൈപോക്‌സിയ (Happy hypoxia). ഓക്‌സിജന്റെ അളവ് കുറഞ്ഞാലും പുറമെ അറിയാത്ത ലക്ഷണമാണ് ഇത്.
രക്തത്തിലെ ഓക്‌സിജന്റെ ശരിയായ നില 97-100 ആണ്. 90 ആയാല്‍ ചിലര്‍ക്ക് ശ്വാസം മുട്ടല്‍ വരും. പക്ഷേ ഈ കോവിഡിന്റെ രണ്ടാം വേവില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് 60 ഓ 50 ഓ ആയിട്ട് പോലും പ്രത്യക്ഷത്തില്‍ വലിയ ബുദ്ധിമുട്ട് തോന്നാത്തവര്‍ ഉണ്ട്. അതുകൊണ്ടുതന്നെ മെഡിക്കല്‍ കെയര്‍ കിട്ടാതെ പോകുകയും വീട്ടില്‍ തന്നെ കഴിയുമ്പോള്‍ പെട്ടെന്ന് അത്യാഹിതങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് (ഓക്‌സിമീറ്ററിന് 800- 1500 രൂപ ആണ് സാധാരണ വില) ലക്ഷണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും ഓക്‌സിജന്‍ നില അളക്കേണ്ടത് ആവശ്യമാണ്. ഓര്‍ക്കുക, 90 ല്‍ താഴെ വരുമ്പോള്‍ ഓക്‌സിജന്‍ ചികിത്സ വേണ്ടതാണ്. 80 ല്‍ താഴെ ആകുമ്പോള്‍ മിക്കവാറും NIV അഥവാ നോണ്‍ ഇന്‍വെസീവ് വെന്റിലേഷന്‍ വഴി ഓക്‌സിജന്‍ കൊടുക്കേണ്ടി വരും (വായ്ക്കുള്ളില്‍ കൂടി കണക്ട് ചെയ്യുന്ന വെന്റിലേറ്റര്‍ അല്ല).
Read DhanamOnline in English
Subscribe to Dhanam Magazine