Health

കൊറോണ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ അമേരിക്കയില്‍ തുടങ്ങി

Dhanam News Desk

കൊറോണ വൈറസ് രോഗം തടയാന്‍ അമേരിക്കയില്‍ വികസിപ്പിച്ച വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ മനുഷ്യരില്‍ ആരംഭിച്ചു. സിയാറ്റിലിലെ കൈസര്‍ പെര്‍മനന്റ് വാഷിംഗ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 18 വയസിനും 55നും ഇടയില്‍ പ്രായമുള്ള 45 പേരിലാണ്  മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു.

വാക്‌സിന്‍

നിര്‍മാണവും വിതരണവും പൂര്‍ത്തിയാകാന്‍ 18 മാസമെങ്കിലും എടുക്കുമെന്നു

വിദഗ്ധര്‍ അറിയിച്ചു.രോഗത്തിന് കാരണമാകുന്ന വൈറസിന്റെ നിരുപദ്രവകരമായ ജനിതക

കോഡിന്റെ പകര്‍പ്പ് അടങ്ങിയതാണ് വാക്‌സിന്‍. 28 ദിവസത്തിനിടയില്‍

കൈത്തണ്ടയില്‍ രണ്ട് പ്രാവശ്യമാണ് കുത്തിവയ്ക്കുക. വാക്‌സിന്‍ പരീക്ഷണം

മൊത്തത്തില്‍ ഗുണകരമാണോ എന്നറിയാന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നു

ശാസ്ത്രജ്ഞര്‍ അറിയിച്ചു.

കൊറോണയ്ക്ക്

ഇതുവരെ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചതായി ഔദ്യോഗിക

സ്ഥിരീകരണമുണ്ടായിട്ടില്ല.കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ ആദ്യമായാണ്

മനുഷ്യനില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നത്.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

ഓഫ് ഹെല്‍ത്തിലെ (എന്‍ഐഎച്ച്) ഗവേഷകരുമായി ചേര്‍ന്ന് ബയോടെക്‌നോളജി

കമ്പനിയായ മോഡേണയാണ് എംആര്‍എന്‍എ -1273 എന്ന വാക്‌സിന്‍

വികസിപ്പിച്ചെടുത്തത്.  ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ

പരീക്ഷണമാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT