Health

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങള്‍

Dhanam News Desk

ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളുടെയും ഒപ്പം സംരക്ഷണമേകേണ്ട, അല്‍പ്പം മുന്‍തൂക്കത്തോടെ തന്നെ പരിഗണിക്കേണ്ട ഒന്നാണ് കണ്ണ്. കണ്ണിന്റെ സംരക്ഷണം ആരോഗ്യത്തിന്റെ 40 ശതമാനം സംരക്ഷണമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാഴ്ച അത്രയേറെ പ്രധാനമാണെന്നിരിക്കേ കണ്ണിന് വന്നു ചേരാവുന്ന പ്രശ്‌നങ്ങള്‍ പ്രതിരധിക്കാനും ചില മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഇതാ കണ്ണിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ പ്രാധാന്യത്തോടെ കാണേണ്ട നാലു കാര്യങ്ങള്‍.

1.കണ്ണിന്റെ സംരക്ഷണ കാര്യത്തില്‍ ഭക്ഷണത്തിന് ഏറെ പ്രധാനമാണ് ഉള്ളത്. കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ കണ്ണിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ഡയറ്റിലൂടെ നേടുക. ചീര, ബ്രോക്കോളി, കാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഒമേഗ -3 ഫാറ്റി ആസിഡുകളില്‍ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങളും കഴിക്കുന്നത് നല്ലതാണ്. ഈ ഭക്ഷണങ്ങള്‍ വിറ്റാമിനുകള്‍, പോഷകങ്ങള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടങ്ങളാണ്, കൂടാതെ കണ്ണിന് പ്രശ്നങ്ങള്‍ക്കും കാഴ്ചശക്തി പ്രശ്നങ്ങള്‍ക്കും തടയിടാന്‍ കഴിയും.

2. സണ്‍ഗ്ലാസുകള്‍ ഉപയോഗം കണ്ണുകളുടെ സംരക്ഷണത്തിനും വളരെ നല്ലതാണ്. സൂര്യനില്‍ നിന്ന് അടിക്കുന്ന UVA, UVB കിരണങ്ങളില്‍ നിന്ന് നിങ്ങളുടെ കണ്ണുകള്‍ സംരക്ഷിക്കുന്നതില്‍ അത് വലിയ പങ്ക് വഹിക്കുന്നു. സൂര്യപ്രകാശം ഉണ്ടാകുന്നത് മാക്രോലര്‍ ഡീജനറേഷന്‍, തിമിരമിട്ടല്‍ തുടങ്ങിയ വിഷന്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വാങ്ങുമ്പോള്‍ കുറഞ്ഞത് 99% UVA, UVB കിരണങ്ങള്‍ തടയുന്ന സണ്‍ഗ്ലാസ്സുകള്‍ തിരഞ്ഞെടുക്കുക. കണ്ണട വയ്ക്കുന്നവര്‍ അത് ഡോക്റ്ററുടെ നിര്‍ദേശ പ്രകാരം മാത്രം വയ്ക്കുക.

3. കണ്ണുകള്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതും പ്രധാനമാണ്. കാരണം ഇത് കണ്ണുകളില്‍ അണുബാധയ്ക്ക് കാരണമാവുകയും അത് നിങ്ങളുടെ കണ്ണുകള്‍ക്ക് ദോഷകരമായിത്തീരുകയും ചെയ്യുന്നു. കണ്ണുകളില്‍ സ്പശിക്കുന്നതിനു മുമ്പ് എല്ലായ്പ്പോഴും കൈകള്‍ വൃത്തിയാക്കിയിരിക്കണം. നിങ്ങളുടെ കണ്ണില്‍ എന്തെങ്കിലുമുണ്ടെങ്കിലും തരത്തിലുള്ള അലര്‍ജ്ജിയോ പ്രശ്നങ്ങളോ അനുഭവപ്പെട്ടാല്‍ നിര്‍ബന്ധമായും തണുത്ത ശുദ്ധമായ വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകാന്‍ ശ്രദ്ധിക്കുക.

4. കുടുംബത്തിന്റെ ഐ-ഹെല്‍ ഹിസ്റ്ററി അറിയുക എന്നതും പ്രധാനപ്പെട്ടതാണ്. കാരണം, മാക്രോലര്‍ ഡിസ്പെന്റേഷന്‍, ഗ്ലോക്കോമ, റെറ്റിനല്‍ ഡിസണറേഷന്‍, ഒപ്റ്റിക് അസ്ട്രോഫി തുടങ്ങിയവ് പാരമ്പര്യരോഗമാണ്. നിങ്ങളുടെ കുടുംബ ചരിത്രത്തെക്കുറിച്ചുള്ള അറിവ് മുന്‍കരുതല്‍ എടുക്കുന്നതിന് നിങ്ങളെ സഹായിക്കും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പാരമ്പര്യമായി കണ്ണിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ നാലു കാര്യങ്ങള്‍ക്കൊപ്പം എല്ലാ വര്‍ഷവും കണ്ണിന്റെ പ്രാഥമിക ചെക്കപ്പുകള്‍ നടത്തേണ്ടതും പ്രധാനമാണെന്നത് മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT