തലച്ചോര്‍, സുഷുമ്‌നാ നാഡി, നാഡികള്‍ എന്നിവയെ ബാധിക്കുന്നതും, ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതുമായ രോഗങ്ങളോ അവസ്ഥകളോ ആണ് നാഡീവൈകല്യങ്ങള്‍. മൈഗ്രെയ്ന്‍, അപസ്മാരം തുടങ്ങിയ താരതമ്യേന സാധാരണമായ അവസ്ഥകള്‍ മുതല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം, അല്‍ഷിമേഴ്‌സ്
പോലുള്ള അപൂര്‍വമോ ഗുരുതരമോ ആയ അവസ്ഥകള്‍ വരെ ഇവയില്‍ ഉള്‍പ്പെടാം.
ചലനം, സംവേദനം, അറിവ്, പെരുമാറ്റം എന്നിവയിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിരവധി ലക്ഷണങ്ങള്‍ക്ക് ഈ തകരാറുകള്‍ കാരണമാകും. പ്രധാനമായ 12 തരം ന്യൂറോ സംബന്ധമായ തകരാറുകളെ കുറിച്ച് നമുക്ക് പരിശോധിക്കാം.
ഇതൊരു നാഡീവ്യവസ്ഥാ രോഗമാണ്. മിതമോ, കഠിനമോ ആയ തലവേദന, ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവയാണ് പ്രധാനമായും ഈ രോഗബാധിതര്‍ അനുഭവിക്കുന്ന അവസ്ഥകള്‍. പ്രകാശവും ശബ്ദവും ഇവരെ അലോസരപ്പെടുത്തും. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ പൂര്‍ണമായും ഇപ്പോഴും അറിവായിട്ടില്ല. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നാഡീപാതകളിലുമുള്ള മാറ്റങ്ങള്‍ ഇതിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
സാധാരണയായി ഈ തലവേദന തലയുടെ പകുതി ഭാഗത്തെയാണ് ബാധിക്കുക. വിങ്ങലോടു കൂടിയ തലവേദന ഏകദേശം രണ്ട് മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടുനിന്നേക്കാം. ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനവും ചില സമയങ്ങളില്‍ വില്ലന്‍ ആയേക്കാം. ഈ കാരണത്താല്‍ കൗമാരപ്രായത്തിന് മുമ്പ് പെണ്‍കുട്ടികളേക്കാളും അധികമായി ആണ്‍കുട്ടികളില്‍ ആണ് മൈഗ്രെയ്ന്‍ കണ്ടുവരുന്നത്.
സാധാരണയായി മൈഗ്രെയ്നിന് കാരണമായേക്കാവുന്ന ഘടകങ്ങള്‍
വിശപ്പ്/ചില ഭക്ഷണ രീതികള്‍.
ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍/ അതിക്ഷീണം.
ആര്‍ത്തവം/ആര്‍ത്തവത്തിനോട് അടുപ്പിച്ചു വരുന്ന സമയം/ആദ്യത്തെ ആര്‍ത്തവം.
ഗര്‍ഭധാരണം/ഗര്‍ഭനിരോധന മരുന്നുകളുടെ ഉപയോഗം.
വീടിനകത്തുള്ള വെളിച്ചത്തിന്റെയും വായുവിന്റെയും ഗുണനിലവാരം.
ചില രൂക്ഷഗന്ധങ്ങള്‍, ചില ശബ്ദങ്ങള്‍.
ചികിത്സ
ഇതിനായി പ്രധാനമായും ചികിത്സയുടെ മൂന്ന് വശങ്ങളാണ് ഉള്ളത്. 1. മൈഗ്രെയ്ന്‍ ഉണ്ടാവാന്‍
പ്രേരിപ്പിക്കുന്നത് എന്താണോ അത് ഒഴിവാക്കുക 2. നിശിത രോഗലക്ഷണ നിയന്ത്രണം (acutes ymptomatic cotnrol) 3. മരുന്നുകള്‍ കൊണ്ടുള്ള പ്രതിരോധം (pharmacological prevention).
രോഗനിയന്ത്രണത്തിന്റെ വിജയമെന്ന് പറയുന്നത് മൈഗ്രെയ്ന്‍ സൃഷ്ടിക്കുന്ന പ്രേരകശക്തിയെ ശരിയായി തന്നെ തിരിച്ചറിഞ്ഞ് അതിനു വേണ്ട കര്‍ശനമായ വൈദ്യോപദേശ പ്രകാരം മരുന്നുകള്‍ എടുക്കുക എന്നതാണ്. വേദനയുടെ ആരംഭത്തില്‍ തന്നെ മരുന്ന് എടുക്കുന്നതാണ് ഏറ്റവും ഫലപ്രദം. പ്രതിരോധ ചികിത്സാ വിധികളില്‍ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലിയിലും കുറച്ചൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്.
കഴുത്ത് വേദന വര്‍ധിക്കുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനമായും പുതുതലമുറയുടെ ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്. ശരിയായ രീതിയില്‍ ഇരിക്കാത്തത് മുതല്‍ ഉദാസീനമായ ജീവിതശൈലി വരെയാണ് പ്രധാന കാരണങ്ങള്‍.
മൊബൈല്‍, ലാപ്ടോപ്പ് അല്ലെങ്കില്‍ ഏതെങ്കിലു ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുമ്പോള്‍ കഴുത്ത് ഏറെ കുനിഞ്ഞിരിക്കുന്നത് മൂലം കഴുത്തിലെ പേശികളില്‍ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുകയും രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉദാസീനമായ ജീവിതശൈലി കാരണം കഴുത്തിലെ പേശികള്‍ ആവശ്യമുള്ള ശക്തി നേടുന്നുമില്ല. അതുകൊണ്ട് നട്ടെല്ലിന് ബുദ്ധിമുട്ട് താങ്ങാന്‍ പറ്റാതെ വരുന്നു.
നമ്മുടെ നാഡീവ്യവസ്ഥയില്‍ എന്തെങ്കിലും തകരാര്‍ സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ് വേദനയായി അനുഭവപ്പെടുന്നത്. അത് പലവിധത്തില്‍ നമുക്ക് അനുഭവപ്പെടാം.
പുറം വേദനയുടെ കാരണങ്ങള്‍
ഭാരമേറിയ വസ്തുക്കള്‍ എടുക്കുക/അനുചിതമായ ഭാവത്തില്‍ ഇരിക്കുക/തുടര്‍ച്ചയായി ദീര്‍ഘനേരം വാഹനമോടിക്കുക/കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ അധികനേരം ചെലവഴിക്കുക.
ട്രോമ, പരിക്ക്, അല്ലെങ്കില്‍ ഒടിവുകള്‍.
കശേരുക്കളുടെ ശോഷണം/നട്ടെല്ലിനെ പിന്തുണയ്ക്കുന്ന പേശികളിലും സന്ധികളിലും ഉണ്ടാകുന്ന സമ്മര്‍ദ്ദം അല്ലെങ്കില്‍ പ്രായമാകുന്നതിന്റെ ഫലങ്ങള്‍.
അണുബാധ, ട്യൂമര്‍ അല്ലെങ്കില്‍ അസ്ഥികളുടെ അസാധാരണ വളര്‍ച്ച.
പൊണ്ണത്തടി-നട്ടെല്ലിന് ഭാരവും ഡിസ്‌കുകളില്‍ സമ്മര്‍ദ്ദവും നല്‍കുന്നു.
മോശം മസില്‍ ടോണ്‍.
പേശി പിരിമുറുക്കം/രോഗാവസ്ഥ/ലിഗമെന്റ് അല്ലെങ്കില്‍ പേശി കീറല്‍.
സന്ധിവാതം പോലുള്ള സന്ധി പ്രശ്‌നങ്ങള്‍.
ഓസ്റ്റിയോപൊറോസിസ്, കംപ്രഷന്‍ ഒടിവുകള്‍.
അയോര്‍ട്ടിക് അനൂറിസം പോലുള്ള ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍.
മൂത്രസഞ്ചി, മലവിസര്‍ജ്ജന നിയന്ത്രണം നഷ്ടപ്പെടല്‍, രണ്ട് കാലുകള്‍ക്കും ബലഹീനത എന്നിവ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള ഗുരുതരമായ അവസ്ഥയുടെ ലക്ഷണങ്ങളാണ്.
കഴുത്ത് വേദനയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങള്‍
കൈ മരവിപ്പ്.
തലവേദന/തോള്‍ വേദന.
കഴുത്തില്‍ മൂര്‍ച്ചയുള്ള ഷൂട്ടിംഗ് വേദനയോ ഇടത്തരമായ വേദനയോ.
ചികിത്സ എപ്രകാരം?
രോഗകാരണ ഘടകത്തെക്കുറിച്ച് ശരിയായ ധാരണ/അവ ഒഴിവാക്കുക. കടുത്ത വേദന ഉണ്ടെങ്കില്‍ ശരിയായ വിശ്രമം നല്‍കുക.
വേദന കുറയ്ക്കുന്ന ഓയ്ന്‍മെന്റ്/ലളിതമായ വേദന സംഹാരികള്‍, മസില്‍ റിലാക്‌സന്റുകള്‍ ഭൂരിപക്ഷം കേസുകളിലും സഹായകമാകും.
ബ്രേസുകള്‍ അല്ലെങ്കില്‍ കോര്‍സെറ്റുകള്‍ കഠിനമായ വേദനയുള്ള സമയത്ത് മാത്രം ഉപയോഗിക്കുക. തുടര്‍ച്ചയായ ഉപയോഗം പേശികളുടെ ബലഹീനതയ്ക്ക് കാരണമാകും.
ഹീറ്റ് ആപ്ലിക്കേഷന്‍, ഡീപ് ടിഷ്യു മസാജ്, ഫിസിയോതെറാപ്പി, അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ ഇലക്ട്രിക് സ്റ്റിമുലേഷന്‍ എന്നിവ സഹായിക്കും. സെര്‍വിക്കല്‍ തലയിണയുടെ പതിവ് ഉപയോഗം കഴുത്ത് വേദന കുറയ്ക്കും.
നാഡി ബ്ലോക്ക് - ഇത് ബാധിച്ച നാഡിയില്‍ നിന്നുള്ള വേദന സിഗ്‌നലുകള്‍ കുറയ്ക്കുന്നു. ഇതും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം. കൃത്യമായ രോഗനിര്‍ണയം നടത്തിയതിന് ശേഷം മാത്രമേ തിരുമ്മല്‍ (മസാജ്) ചെയ്യാവൂ.
നിങ്ങളുടെ നട്ടെല്ലിന്റെ അസ്ഥികളെ വേര്‍തിരിക്കുന്ന റബ്ബര്‍ തലയണകളാണ് ഡിസ്‌കുകള്‍. ഒരു ബല്‍ജിംഗ്, അല്ലെങ്കില്‍ ഹെര്‍ണിയേറ്റഡ് ഡിസ്‌ക് ചിലപ്പോള്‍ ഒരു സുഷുമ്‌ന നാഡിയോട് വളരെഅടുത്ത് വരാം. ഇത് നാഡിയെ കംപ്രസ് ചെയ്‌തേക്കാം. ഇത് വേദനയ്ക്ക് കാരണമാവുകയും നാഡിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പുകള്‍, ന്യൂറോ മോണിറ്ററിംഗ്, ഹൈ-ക്ലാസ് ഇംപ്ലാന്റുകള്‍ പോലുള്ളലഭ്യമായ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച്, സെര്‍വിക്കല്‍ ഡിസ്‌ക് പ്രശ്‌നങ്ങള്‍ക്കും അനുബന്ധ പ്രശ്‌നങ്ങള്‍ക്കുമായുള്ള ശസ്ത്രക്രിയകള്‍ താരതമ്യേന സുരക്ഷിതവും ലളിതവുമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine