Health

ഏറെ നേരം ഡ്രൈവ് ചെയ്താല്‍ കഴുത്തു വേദനയുണ്ടോ? എങ്കില്‍ ഇത് വായിക്കാം

Rakhi Parvathy

കഴുത്തിന് വേദന വന്നാല്‍ കാര്യം കഷ്ടത്തിലാകും. ദീര്‍ഘനേരം വണ്ടിയോടിക്കുന്നത് മുതല്‍ ഒരേ ഇരിപ്പിലോ കിടപ്പിലോ ഉള്ള ടിവി കാണല്‍, കിടന്നു വായന, മൊബൈല്‍ നോട്ടം, ദീര്‍ഘദൂരം യാത്ര ചെയ്യല്‍ തുടങ്ങിയവയൊക്കെ കഴുത്തിന്റെ കാര്യം അവതാളത്തിലാക്കും. ഇരിപ്പു ശരിയായ രീതിയിലാക്കിയാല്‍ കഴുത്തിനും സമാധാനമാകും. നടുവും തലയും നിവര്‍ത്തി വേണം കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കാന്‍.

കഴുത്തിന്റെ ഭാഗത്തുള്ള അസ്ഥികള്‍ക്കു വേദന വരാതിരിക്കാനും ചലനശേഷി നിലനിര്‍ത്താനും വ്യായാമങ്ങളും വേണ്ടിവരും. നേരെ നോക്കി നില്‍ക്കുക, ശരീരം തിരിക്കാതെ മുഖം ഇടത്തേക്കും വലത്തേയ്ക്കും മുകളിലേയ്ക്കും താഴേയ്ക്കും സാവധാനം ചലിപ്പിക്കുക. തല ഇടത്തേ തോളിലേക്ക് ചരിച്ചു ചെവി തോളില്‍ മുട്ടിക്കുക. ഇതുതന്നെ വലതു തോളിനും ചെയ്യണം.

ഇടത്തുനിന്നു വലത്തോട്ടും വലത്തുനിന്നും ഇടത്തോട്ടും ഇരുദിശയിലും തലകൊണ്ട് വൃത്തം വരയ്ക്കുന്നതുപോലെ സാവധാനം വട്ടം കറക്കുക. താടിയെല്ല് നെഞ്ചില്‍ തൊട്ടുവേണം പോകാന്‍. വായ് അടച്ചു പിടിക്കണം. പലതവണ ആവര്‍ത്തിക്കാം.

കഴുത്തിലെ പേശികളെ ശക്തിപ്പെടുത്താന്‍ ലളിതമായ ചില വ്യായാമങ്ങളും ഉണ്ട്. കൈവിരലുകള്‍ കോര്‍ത്ത് തലയ്ക്കു പുറകില്‍ ചേര്‍ത്തു പിടിക്കണം. കൈവെള്ളയും തലയും പരസ്പരം ശക്തിയായി അമര്‍ത്തണം. ഈ സ്ഥിതി കുറച്ചു സെക്കന്റുകള്‍ തുടരണം. പിന്നീട് മുഷ്ടി ചുരുട്ടി താടിയെല്ലിന്റെ താഴെനിന്ന് മുകളിലേക്ക് അമര്‍ത്തി കുറച്ചു നേരം പിടിക്കണം.

ഇരുകവിളുകളിലും ഇരു കൈവെള്ള കൊണ്ട് അമര്‍ത്തിപിടിക്കണം. വേദനയുള്ളപ്പോള്‍ വ്യായാമം ചെയ്യരുത്. ഡോക്ടറുടെ അടുത്തു നിന്നല്ലാതെ മരുന്നുകളോ വേദനസംഹാരികളോ ഉപയോഗിക്കുകയുമരുത്.

വിവരങ്ങള്‍ക്ക് കടപ്പാട് : ഇഷ യോഗ സെന്റര്‍, കോയമ്പത്തൂര്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT