Health

നിങ്ങളുടെ വാട്‌സാപ്പ് ഉപയോഗിച്ച് അടുത്തുള്ള വാക്‌സിന്‍ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാം

വാട്‌സാപ്പിലൂടെ ഒരു സന്ദേശം അയച്ച് നിങ്ങളുടെ ഏറ്റവു അടുത്തുള്ള കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാം. കൊറോണ ഹെല്‍പ് ഡസ്‌ക് സേവനം വാട്‌സാപ്പില്‍ എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം.

Dhanam News Desk

നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപം വാക്‌സിന്‍ ലഭ്യമാണോ എന്ന് വീട്ടില്‍ ഇരുന്ന് അറിയാം. കോവിന്‍ ആപ്പ്, വെബ്സൈറ്റ്, ആരോഗ്യ സേതു ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴി കോവിഡ് -19 വാക്സിനുകള്‍ പ്രീ- രജിസ്റ്റര്‍ ചെയ്യാം. കൂടാതെ ഗൂഗിള്‍ മാപ്‌സ് വഴി നിങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്താനും സാധിക്കും. വാട്‌സ്ആപ്പിലൂടെയും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്താം.

വാട്‌സ്ആപ്പിലെ മൈ ഗവണ്‍മെന്റ് കൊറോണ ഹെല്‍പ്പ്‌ഡെസ്‌കുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കഴിയും. ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്യുന്നതിന് നിങ്ങള്‍ 'നമസ്തേ' എന്ന് ടൈപ്പുചെയ്ത് വാട്ട്സ്ആപ്പില്‍ 9013151515 എന്ന നമ്പറിലേക്ക് അയക്കുക. ഇതിലൂടെ ഓട്ടോമാറ്റിക്കായി നിങ്ങള്‍ക്ക് റിപ്ലെ വരും.

ഏത് സേവനമാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് ചോദ്യത്തിന്റെ നമ്പര്‍ റിപ്ലൈ ആയി നല്‍കിയാല്‍ മതി. കോവിഡ് വാക്‌സിന്‍ കേന്ദ്രം അറിയാന്‍ നിങ്ങളുടെ പിന്‍കോഡ് നല്‍കിക്കൊണ്ട് കൊവിഡ്-19 വാക്‌സിന്‍ എടുക്കാന്‍ സാധിക്കുന്ന ഏറ്റവും അടുത്തുള്ള കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT