Health

രുചികരമായ പ്രഭാതഭക്ഷണം കഴിക്കുന്നവർ സമ്പന്നരാകുമോ?

Dhanam News Desk

സ്വാദിഷ്ടമായ പ്രഭാത ഭക്ഷണം കഴിക്കുന്നവർ പണമുണ്ടാക്കുന്ന കാര്യത്തിൽ സമർത്ഥരായിരിക്കുമെന്ന് പഠനം. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് നാം വിചാരിക്കുന്നതിലും കൂടുതൽ ദോഷം ചെയ്യുന്നുണ്ടെന്നും സാബ്ര ഫണ്ട് ചെയ്ത സർവ്വേ ചോദിക്കാട്ടുന്നു.

മുട്ട, പാൽ തുടങ്ങിയ ആരോഗ്യകരവും രുചികരവുമായ ഭക്ഷണം കഴിക്കുന്നവരുടെ സ്വഭാവ സവിശേഷതകളിൽ പ്രധാനം പണമുണ്ടാക്കുവാനുള്ള അവരുടെ കഴിവാണ്. രാത്രി ഏറെ വൈകി ഉറങ്ങുന്നവരായിരിക്കും ഇവർ.

രാവിലെ 10:54 ആണ് ഇക്കൂട്ടർ ഏറ്റവും പ്രൊഡക്ടിവ് ആയ സമയം. അതുപോലെതന്നെ ഉച്ചകഴിഞ്ഞ്‌ 2:53 ആകുമ്പോഴേക്കും ഇവർ ഉറക്കം തൂങ്ങുകയും ചെയ്യും. റോക്ക്, ഇലക്ട്രോ സംഗീതത്തിനോടും സ്‌കൈ-ഫൈ, ത്രില്ലർ സിനിമകളോടുമായിരിക്കും ഇവർക്ക് പ്രിയം.

അതേസമയം പ്രഭാത ഭക്ഷണം കഴിക്കാതെയിരിക്കുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് 2000 പേരിൽ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് പൊണ്ണത്തടി മുതൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് വരെ കാരണമായേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT