രോഗ ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്ന ഓരോ വ്യക്തിയുടെയും നിഴലായി അവര്‍ക്ക് സുരക്ഷയും പകര്‍ച്ചവ്യാധികളില്‍ നിന്ന് പ്രതിരോധവും തീര്‍ത്തുകൊണ്ട് അദൃശ്യമായൊരു ശക്തിയുണ്ട്; എസ്എംസി ഇന്റഗ്രേറ്റഡ് ഫസിലിറ്റി മാനേജ്മെന്റ് സൊല്യൂഷന്‍സ് ലിമിറ്റഡ്. ടെക്നോളജിയും വൈദഗ്ധ്യവും സുസ്ഥിരതയും സമന്വയിപ്പിച്ച് ഹോസ്പിറ്റല്‍ ശൃംഖലകളുമായി തോളോട്‌തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് എസ്എംസി ആരോഗ്യകരമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.
എസ്എംസി എന്‍ജിനീയറിംഗ് സൊല്യൂഷന്‍സ് ഹെല്‍ത്ത് കെയര്‍ ഫസിലിറ്റി മാനേജ്മെന്റ് രംഗത്ത് പുതിയൊരു പുലരിക്കാണ് തുടക്കമിട്ടത്. ഐഒടി അധിഷ്ഠിത സെന്‍സറുകള്‍, സിഎംഎംഎസ് സിസ്റ്റം എന്നിവയിലൂടെ മെയ്ന്റനന്‍സിനെ പറ്റി മുന്‍കൂട്ടി അറിയിക്കുന്നു. അനാവശ്യ ഊര്‍ജ്ജ ഉപഭോഗം ഒഴിവാക്കുകയും ആശുപത്രിക്കുള്ളിലെ വായു ഗുണമേന്മ (Indoor Air Quality - IAQ) മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് മൂലം ശുദ്ധവായുവും മലിനീകരണമില്ലാത്ത അന്തരീക്ഷവും സൃഷ്ടിക്കപ്പെടുന്നു. ഇഎസ്ജി ആന്‍ഡ് നാഷണല്‍ ഗ്രീന്‍ ഇനിഷ്യേറ്റീവ് ഗോളുമായി ചേര്‍ന്നു പോകുന്ന എനര്‍ജി എഫിഷ്യന്റ് പ്രോട്ടോക്കോളായതുകൊണ്ട് ഹെല്‍ത്ത് കെയര്‍ രംഗത്തിന്റെ പ്രവര്‍ത്തനം കുറേകൂടി സുസ്ഥിരമായ തലത്തിലാവുന്നു.
ആശുപത്രികളില്‍ നിന്നുണ്ടാകുന്ന ഇന്‍ഫെക്ഷന്‍ രോഗികളുടെ സുരക്ഷയുടെ കാര്യത്തില്‍ നിശബ്ദമായ ഭീഷണിയാണ്. എസ്എംസിയുടെ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (IPC) സംവിധാനം പരമ്പരാഗത ക്ലീനിംഗ് രീതികളെ അപ്പാടെ മാറ്റിമറിച്ചിരിക്കുന്നു എന്ന് മാത്രമല്ല നൂതനമായ ഒട്ടേറെ കാര്യങ്ങളും അവതരിച്ചിരിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്പെക്ഷന്‍, ക്രോസ് കണ്ടാമിനേഷന്‍ പ്രിവന്‍ഷന്‍, ക്യൂആര്‍ കോഡ് അധിഷ്ഠിതമായ ചെക്ക് ലിസ്റ്റ് എന്നിവയെല്ലാം എന്‍എബിഎച്ച്, ജെസിഐ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളവയാണ്. ഇവ കൊണ്ട് ഒരു കളങ്കവുമില്ലാത്ത പരിതസ്ഥിതി സൃഷ്ടിക്കാന്‍ സാധിക്കുന്നു. അതുപോലെ വൃത്തിയും ശുദ്ധിയും എത്രമാത്രമുണ്ടെന്ന് കൃത്യമായി കണക്കുകളിലൂടെ അറിയാനും പറ്റും.
നേഴ്സുമാര്‍ രോഗികളെ പരിചരിക്കുന്ന ജോലികളില്‍ വ്യാപൃതരാകുമ്പോള്‍ നോണ്‍ ക്ലിനിക്കല്‍ ജോലികളും അത്തരം സേവനങ്ങളും കൃത്യമായി നടക്കാന്‍ എസ്എംസിയുടെ പേഷ്യന്റ് കെയര്‍ അസിസ്റ്റന്‍സ് (പിസിഎ) സഹായിക്കുന്നു. അതുപോലെ തന്നെ രോഗികളെയും മെഷിനറികളെയും യഥാസമയംമാറ്റാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും രോഗികളുടെ സംതൃപ്തി കൂട്ടാനും ഐപോര്‍ട്ടര്‍ ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റവും സഹായിക്കുന്നു.
QMS സംവിധാനത്തിലൂടെ ആശുപത്രി ക്ലീനിംഗ് മുതല്‍ രോഗികളുടെ ഫീഡ്ബാക്ക് വരെ ഡിജിറ്റലി ട്രാക്ക് ചെയ്യപ്പെടുകയും വിശകലന വിധേയമാക്കുകയും ചെയ്യും. റിയല്‍ ടൈമില്‍ തന്നെ ഒപ്റ്റിമൈസേഷന്‍ നടക്കുന്നതിനാല്‍ ഇത്തരം വിശകലനങ്ങളിലൂടെ ലഭ്യമാക്കുന്ന ഉള്‍ക്കാഴ്ച അപ്പോള്‍ തന്നെ കര്‍മപഥത്തിലെത്തിക്കാനും നിരന്തര മെച്ചപ്പെടുത്തല്‍ സാധ്യമാക്കുകയും ചെയ്യും.
ഡാറ്റ അടിസ്ഥാനമാക്കിയുള്ള മോഡലുകള്‍ 10-15 ശതമാനം ചെലവ് കുറയ്ക്കും. CMMS ഉള്‍ക്കൊള്ളിച്ചുള്ള എനര്‍ജി സൊല്യൂഷനുകള്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയും സസ്റ്റെയ്നബ്ള്‍ പ്രാക്ടീസുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ മൂല്യം നല്‍കുകയാണ്.
മണിപ്പാല്‍ ഹോസ്പിറ്റല്‍സ് മുതല്‍ കിംസ്, അപ്പോളോ, മാക്സ് ഹെല്‍ത്ത് കെയര്‍ തുടങ്ങിയവരെല്ലാം എസ്എംസിയെ വിശ്വസ്ത പങ്കാളിയായി കൂടെ കൂട്ടുന്നു. ഇതിലൂടെ അവര്‍ ആശുപത്രി അന്തരീക്ഷത്തെ കുറിച്ചുള്ള ധാരണ തന്നെ മാറ്റിമറിക്കുന്നു. രോഗികള്‍ക്ക് വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു.
എസ്എംസി മൂല്യമളക്കുന്നത് സേവിംഗ്സിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് എത്ര ജീവനുകള്‍ സംരക്ഷിക്കപ്പെട്ടു, എത്രമാത്രം ഇന്‍ഫെക്ഷനുകള്‍ തടഞ്ഞു, രോഗികള്‍ക്ക് എത്രമാത്രം ലളിതമായി ആശുപത്രി കാര്യങ്ങള്‍ നടത്താന്‍ പറ്റി എന്നിവയിലൂടെയാണ്. മനുഷ്യരുടെ വൈദഗ്ധ്യം, ടെക്നോളജി, സുസ്ഥിരത എന്നിവ സമന്വയിപ്പിച്ച് ഓരോരുത്തരുടെയും ബജറ്റിനിണങ്ങുന്ന സമഗ്രമായ സൊല്യൂഷനാണ് എസ്എംസി നല്‍കുന്നത്. ആരോഗ്യകരമായ അന്തരീക്ഷം ആശുപത്രികളില്‍ സദാനേരവും സൃഷ്ടിക്കുകയാണ് എസ്എംസി ഇന്റഗ്രേറ്റഡ് ഫസിലിറ്റീസ് മാനേജ്മെന്റ് സൊല്യൂഷന്‍സ് ലിമിറ്റഡ്.
(ധനം ദ്വൈവാരികയില്‍ 2025 മാര്‍ച്ച് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine