ലംബോര്‍ഗിനി ഹുറാകാനുമെടുത്ത് റോഡിലേക്ക് ഇറങ്ങാന്‍ പറ്റില്ലെന്ന അമ്മ മല്ലിക സുകുമാരന്റെ (Mallika Sukumaran) പരിഭവത്തിന് പരിഹാരം കണ്ട് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ് (Prithviraj). അത്യാഡംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ തന്നെ എസ്‌യുവി മോഡലായ ഉറുസാണ് മലയാളികളുടെ പ്രിയ താരം സ്വന്തമാക്കിയത്. നേരത്തെ ലംബോര്‍ഗിനിയുടെ ഹുറാകാന്‍ മോഡലായിരുന്നു പൃഥ്വിക്കുണ്ടായിരുന്നത്. ഈ വാഹനം കേരളത്തിലെ റോഡുകളില്‍ ഉപയോഗിക്കാന്‍ പ്രയാസമാണെന്ന് മല്ലിക സുകുമാരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തു. ഏകദേശം അഞ്ചരക്കോടി രൂപയാണ് ഉറുസിന്റെ ഇന്ത്യയിലെ വില. ഈയിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയും (Rohit Sharma) ലംബോര്‍ഗിനിയുടെ കിടിലന്‍ മോഡലായ ഉറുസിനെ സ്വന്തമാക്കിയിരുന്നു.
കേരളത്തിലെ പ്രമുഖ ആഡംബര പ്രി ഓണ്‍ഡ് കാറുകളുടെ വിതരണക്കാരായ റോയല്‍ ഡ്രൈവില്‍ (Royal Drive) നിന്നാണ് പൃഥ്വിരാജ് ഉറുസ് സ്വന്തമാക്കിയത്. നിലവില്‍ റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, ഔഡി, ബിഎംഡബ്ല്യു, ലംബോര്‍ഗിനി തുടങ്ങിയവ ഉള്‍പ്പെടെ അത്യാഡംബര കാറുകളുടെ ഒരു ശേഖരം തന്നെ മലയാളികളുടെ പ്രിയ താരത്തിനുണ്ട്. പൃഥ്വിരാജ് ഉപയോഗിച്ചിരുന്ന ഹുറാകാന്‍ 2000 താഴെ കിലോമീറ്റര്‍ മാത്രമാണ് ഡ്രൈവ് ചെയ്തത്. ഇത് കൈമാറിയാണ് ഉറുസിനെ സ്വന്തമാക്കിയത്.
ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള എസ്‌യുവികളിലൊന്നാണ് ലംബോര്‍ഗിനിയുടെ (Lamborghini) ഹുറാകാന്‍. 3.6 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ മോഡലിന് മണിക്കൂറില്‍ 305 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാനാകും.
Read DhanamOnline in English
Subscribe to Dhanam Magazine