Lifestyle

സംരംഭകരും പ്രൊഷഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് THE SOCIAL NETWORK (2010)

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ജീവിതം അടിസ്ഥാനമാക്കി, ഫെയ്സ്ബുക്കിന്റെ പിറവിയുടെ കഥ പറയുന്ന സിനിമ.

Dhanam News Desk

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ജീവിതം അടിസ്ഥാനമാക്കി, ഫെയ്സ്ബുക്കിന്റെ പിറവിയുടെ കഥ പറയുന്ന സിനിമ. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പഠന കാലത്തെ സുക്കര്‍ബര്‍ഗിന്റെ അലമ്പുകളും വിദ്യാര്‍ഥിനികളുടെ ഫോട്ടോകള്‍ ഉപയോഗിച്ച് തുടങ്ങുന്ന 'Facemash' എന്ന തമാശരൂപേണയുള്ള വെബ്സൈറ്റിന്റെയും പിന്നീടത് ഫെയ്സ്ബുക്കായി വികസിക്കുന്നതിന്റെയും പിന്നിലുള്ള കളികളുടെയും കഥയാണ് സിനിമ പറയുന്നത്.

ബെന്‍ മെസ്റിക് രചിച്ച Accidental Billionaires എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി പശ്ചാത്തലമാക്കിയുള്ള സിനിമയായതിനാല്‍, ക്ലാസ് മുറികളിലെയും ലാബിലെയും ഇന്റര്‍വ്യൂ ബോര്‍ഡിലെയും പല രസകരമായ സീനുകളും സിനിമയിലുണ്ട്.

കഥ എന്നതിനപ്പുറം, ആധുനിക സംരംഭകത്വത്തിനു പിന്നിലെ മന:ശാസ്ത്രവും, ബിസിനസ്മാനും നിക്ഷേപകരും പങ്കാളികളും എതിരാളികളും തമ്മിലുള്ള ബന്ധവും എല്ലാം പറയുന്നുണ്ട് ഈ സിനിമ.

അടുത്ത സിനിമ അടുത്തയാഴ്ചയില്‍

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT