Lifestyle

പ്ലാസ്റ്റിക് നിരോധനം: ബദല്‍ മാര്‍ഗങ്ങള്‍ തേടി തളിപ്പറമ്പ്

Dhanam News Desk

അടുത്ത മാസത്തോടെ പ്ലാസ്റ്റിക് നിരോധനം വരുമ്പോള്‍ പ്രതിസന്ധിയിലായേക്കാവുന്ന സംരംഭകരുടെ കൈപിടിച്ച് തളിപ്പറമ്പ് നഗരസഭ. പ്ലാസ്റ്റികിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനും അതിന്റെ ഉല്‍പ്പാദകരെയും വിതരണക്കാരെയും നേരില്‍ കാണുന്നതിനുമുള്ള അവസരമൊരുക്കുകയാണ് നഗരസഭ.

ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണിത്. ഡിസംബര്‍ 21,22,23 തിയതികളില്‍ ടൗണ്‍ സ്‌ക്വയറിലാണ് പരിപാടി. കണ്ണൂര്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ബദല്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുന്നതിനും അത് വാങ്ങുന്നതിനുമുള്ള സൗകര്യം ഇവിടെയൊരുക്കും. കൂടാതെ പ്ലാസ്റ്റിക് നിരോധനവും ബദല്‍ ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ സെമിനാറും നടക്കും.

ബദല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ വിതരണ യൂണിറ്റുകള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം മുഖേന സഹായങ്ങള്‍ ലഭ്യമാക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT