ഹോസ്പിറ്റാലിറ്റി ഇന്ത്യാ ഗ്രൂപ്പ് സംഘടിപ്പിച്ച 19-ാമത് ആഗോള ടൂറിസം,ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി അവാര്‍ഡ്‌സില്‍ ശബരി ഗ്രൂപ്പിന്റെ കൊടുങ്ങല്ലൂരിലുള്ള വേദിക് വില്ലേജ് റിസോര്‍ട്ട് കേരളത്തിലെ ഏറ്റവും മികച്ച ബ്യൂട്ടിക് റിട്രീറ്റിനുള്ള അവാര്‍ഡ് നേടി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജുവില്‍ നിന്ന് വേദിക് വില്ലേജ് റിസോര്‍ട്ട്‌സ് ഗ്രൂപ്പ് സി.ഇ.ഒ യും ഡയറക്ടറുമായ സന്തോഷ് നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ശബരിഗ്രൂപ്പിന്റെ ഭാഗമായ വേദിക് വില്ലേജിന്റെ പുതിയ പ്രൊജക്റ്റുകള്‍ ആലപ്പുഴ, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഉടന്‍ തുറക്കുമെന്നും സന്തോഷ് നായര്‍ പറഞ്ഞു.
ചടങ്ങില്‍ ലണ്ടനിലെ സൗത്ത്വാര്‍ക്ക് ബറോ മുന്‍ മേയറും നിലവിലെ കൗണ്‍സിലറുമായ സുനില്‍ ചോപ്ര, മുന്‍ കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പു മന്ത്രി കെ.ജെ അല്‍ഫോണ്‍സ് കണ്ണന്താനം, ബോളിവുഡ് സിനിമാ നിര്‍മാതാക്കളായ അനില്‍ ശര്‍മ, വിനോദ് ബച്ചന്‍, ഡല്‍ഹി ബി.ജെ.പി പ്രസിഡന്റ് വിരേന്ദ്ര സച്‌ദേവ തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.ടി.സി ഹോട്ടല്‍സ്, റാഡിസണ്‍ ബ്ലൂ, നേപ്പാള്‍ ടൂറിസം ബോര്‍ഡ്, സോഫിറ്റെല്‍ മുംബൈ, മാരിയറ്റ് ആരവല്ലി, ജെ.ഡബ്ല്യു മാരിയറ്റ് മുംബൈ, ഹയാത്ത് റീജെന്‍സി പൂണെ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ആഗോള ടൂറിസം, ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി പുരസ്‌കാരം നേടിയ മറ്റു പ്രമുഖ സ്ഥാപനങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine