Doha airport Canva
Lifestyle

ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ക്ക് ഈ വൃത്തിയൊന്നും പോരെന്ന്, ശുചിത്വ നിലവാര പട്ടികയില്‍ ഒന്നു പോലുമില്ല ഇന്ത്യയില്‍ നിന്ന്, മുന്നില്‍ ജപ്പാന്‍; ഗള്‍ഫില്‍ നിന്ന് ഖത്തറും ബഹ്‌റൈനും

ശുചിത്വത്തിന്റെ കാര്യത്തില്‍ ജപ്പാനിലെ വിമാനത്താവളങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം

Dhanam News Desk

വൃത്തിയുടെ കാര്യത്തില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ ഇനിയുമേറെ മെച്ചപ്പെടണ്ടതുണ്ട്. ലോകത്തിലെ ശുചിത്വമുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ ഒന്നുമില്ല. ആഗോള വ്യോമയാന റേറ്റിംഗ് സ്ഥാപനമായ സ്‌കൈട്രാക്‌സിന്റെ പുതിയ സര്‍വെ പ്രകാരം ജപ്പാനിലെ ടോക്കിയോ ഹനഡ വിമാനത്താവളമാണ് വൃത്തിയില്‍ മുന്നില്‍. ഗള്‍ഫ് മേഖലയില്‍ നിന്ന് രണ്ട് വിമാനത്താവളങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ആദ്യ 10 സ്ഥാനങ്ങളില്‍ നാലെണ്ണം ജപ്പാനിലാണ്. വിവിധ കാറ്റഗറികളിലും ജപ്പാനിലെ വിമാനത്താവളങ്ങളാണ് മുന്‍ നിരയിലുള്ളത്.

ആദ്യ പത്തില്‍ ഇവര്‍

ടെര്‍മിനലുകളുടെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ യാത്രക്കാരുടെ സംതൃപ്തി, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സര്‍വ്വയില്‍ ഒന്നാം സ്ഥാനത്തുള്ളത് ടോക്കിയോയിലെ ഹെനഡ വിമാനത്താവളമാണ്. സിംഗപ്പൂര്‍ ചങ്കി വിമാനത്താവളത്തിന് രണ്ടാം സ്ഥാനവും ഖത്തര്‍ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മൂന്നാം സ്ഥാനവുമാണ്. സോളിലെ ഇഞ്ചിയോണ്‍ വിമാനത്താവളമാണ് നാലാമത്.

പട്ടികയില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഹോങ്കോംഗ്, ജപ്പാനിലെ സെന്റ നഗോയ, ടോക്കിയോ നരിത, കാന്‍സായി, തായ്‌വാനിലെ തുയോന്‍, സൂറിച്ച് എന്നീ വിമാനത്താവളങ്ങളാണുള്ളത്.

ഗള്‍ഫില്‍ നിന്ന് ബഹ്‌റൈനും

സര്‍വെ പ്രകാരം ഖത്തര്‍ ദോഹ വിമാനത്താവളം മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള പ്രത്യേക പട്ടികയില്‍ ബഹ്‌റൈന്‍ വിമാനത്താവളവും ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷം 2.5 കോടി പേര്‍ യാത്ര ചെയ്ത വിമാനത്താവളങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന്‍ ഒന്നാം സ്ഥാനത്താണ്. ജപ്പാനിലെ ന്യു ചിറ്റോസ്, സെന്റയര്‍ നഗോയ, ഒസാക്ക ഇറ്റാമി, ഫിന്‍ലാന്‍ഡിലെ ഹല്‍സിങ്കി വാന്റാ, അഡലൈഡ്, വിയറ്റ്‌നാമിലെ കാം റാന്‍, ഇക്വഡോര്‍ ക്വിറ്റോ, ഹൂസ്റ്റണ്‍, ബ്രിസ്‌ബെയ്ന്‍ വിമാനത്താവളങ്ങളാണ് ഈ വിഭാഗത്തില്‍ മുന്നില്‍ വരുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കേപ്ടൗണ്‍ വിമാനത്താവളത്തിനാണ് വൃത്തിക്കുള്ള അംഗീകാരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT