Air India Express flight 
Travel

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്രീഡം സെയില്‍ തുടങ്ങി; കുറഞ്ഞ നിരക്കുകളില്‍ 50 ലക്ഷം സീറ്റുകള്‍; എങ്ങനെ ബുക്ക് ചെയ്യാം

ഓണം ഉള്‍പ്പടെയുള്ള ഉല്‍സവ സീസണുകളിലെ യാത്രക്കും ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാം

Dhanam News Desk

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്രീഡം സെയില്‍ ആരംഭിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കുകളിലാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. ഓഗസ്റ്റ് 15 വരെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വെബ് സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയുമാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ ഈ പദ്ധതിയില്‍ ബുക്ക് ചെയ്യാമെന്ന പ്രത്യേകതയുണ്ട്. ഇത്തവണത്തെ ഓണത്തിന് വിദേശത്ത് നിന്ന് യാത്ര ചെയ്യുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ കുറഞ്ഞ നിരക്കുകളില്‍ ടിക്കറ്റുകള്‍ എടുക്കാനാകും.

50 ലക്ഷം ടിക്കറ്റുകള്‍

അടുത്ത ഏഴു മാസത്തിനുള്ളില്‍ വരുന്ന ഓണം, ദുര്‍ഗപൂജ, ദീപാവലി, ക്രിസ്തുമസ് തുടങ്ങിയ ഉല്‍സവ സീസണ്‍ കൂടി മുന്നില്‍ കണ്ടാണ് ഫ്രീഡം സെയില്‍ ഒരുക്കിയിരിക്കുന്നത്. 50 ലക്ഷം ടിക്കറ്റുകളാണ് നല്‍കുക. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കുകള്‍ ലഭിക്കുന്നത്. തെരഞ്ഞെടുത്ത റൂട്ടുകളിലും ദിവസങ്ങളിലുമാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. റീഫണ്ട് സൗകര്യം ലഭിക്കില്ല.

കുറഞ്ഞ നിരക്കുകള്‍ ഇങ്ങനെ

ആഭ്യന്തര റൂട്ടുകളില്‍ കുറഞ്ഞ നിരക്കുകള്‍ ആരംഭിക്കുന്നത് 1,279 രൂപയില്‍ നിന്നാണ്. അന്താരാഷ്ട്ര റൂട്ടുകളില്‍ 4,279 രൂപയാണ് കുറഞ്ഞ നിരക്ക്. ഈ ടിക്കറ്റുകളില്‍ ബാഗേജ് അനുവദിക്കില്ല. ചെക്ക് ഇന്‍ ബാഗേജുകളുയി യാത്ര ചെയ്യാന്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് 1,379 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 4,479 രൂപയുമാണ് കുറഞ്ഞ നിരക്കുകള്‍. ബിസിനസ് ക്ലാസില്‍ ലോയല്‍ട്ടി പ്രോഗ്രാം മെമ്പര്‍മാര്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. 20 ശതമാനം അധിക ബാഗേജും അനുവദിക്കും. എല്ലാ ക്ലാസുകളിലും നികുതികളും മറ്റ് ചാര്‍ജുകളും അധികമായി ഈടാക്കുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT