വിമാന യാത്രക്കാര്‍ക്ക് ഓണ്‍ ബോര്‍ഡ് വൈ ഫൈ കണക്ടിവിറ്റി ഒരുക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാന കമ്പനിയാകാന്‍ എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിലാണ് ഈ സൗകര്യം ലഭിക്കുക. എല്ലാ എയര്‍ ബസ് എ350, ബോയിംഗ് 787-9 വിമാനങ്ങളിലും ചില എയര്‍ ബസ് എ321 വിമാനങ്ങളിലും വൈഫൈ കണക്ടിവിറ്റി ലഭ്യമാകും.
ഇന്ത്യയില്‍ ആദ്യം
ഇന്ത്യന്‍ വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യയാണ് ഈ സൗകര്യം ആദ്യമായി ഏര്‍പ്പെടുത്തുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉള്ള ലാപ്‌ടോപ്പുകള്‍, ടാബുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയില്‍ കണക്ടിവിറ്റി ലഭിക്കും. വിമാനം 10,000 അടി ഉയര്‍ന്നാല്‍ ഒന്നിലേറെ ഉപകരണങ്ങള്‍ ഒരേ സമയം വൈ ഫൈയില്‍ പ്രവര്‍ത്തിപ്പിക്കാനുമാകുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ഈ സൗകര്യം സൗജന്യമായിരിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine