Travel

5000 ഡോളറുണ്ടോ? 80 ദിവസം കൊണ്ട് ലോകം ചുറ്റിക്കാണാമെന്ന് എയർ ബിഎൻബി 

Dhanam News Desk

ലോകം ചുറ്റിക്കാണണമെന്ന മോഹമില്ലാത്തവർ നമുക്കിടയിൽ ചുരുക്കമായിരിക്കും. അത്തരക്കാരെ ലക്ഷ്യമിട്ട് പുതിയ സംരംഭവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനിയായ എയർ ബിഎൻബി.

യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള സൗകര്യമൊരുക്കി ജനപ്രീതിനേടിയ ഈ അമേരിക്കൻ കമ്പനിയുടെ പുതിയ സംരംഭത്തിന്റെ പേര്, എയർ ബിഎൻബി അഡ്വെൻഞ്ചേഴ്‌സ്.

താമസം, ഭക്ഷണം, ആക്ടിവിറ്റികൾ എന്നിവ ഓരോന്നും യാത്രികന് ഓരോ അനുഭവങ്ങളായിരിക്കുമെന്ന ഉറപ്പാണ് കമ്പനി നൽകുന്നത്. 200 ലധികം അഡ്വെൻഞ്ചർ ഓപ്‌ഷനുകളാണ് കമ്പനി മുന്നോട്ടുവെക്കുന്നത്.

'Around the World in 80 Days' എന്നുള്ള പ്ലാനാണ് ഏറ്റവും ആകർഷകം. ഇത് തെരഞ്ഞെടുക്കുന്നവർക്ക് 6 ഭൂഖണ്ഡങ്ങളിലായി 18 രാജ്യങ്ങളാണ് സന്ദർശിക്കാം. വിമാനയാത്രാ ചെലവും ഉൾപ്പെടെ 5000 ഡോളർ (3.5 ലക്ഷം രൂപ) ആണ് ചെലവ്.

ഫ്ലൈറ്റ് മാത്രമല്ല ബോട്ട്, ഹെലികോപ്റ്റർ, ഹോട്ട് എയർ ബലൂൺ തുടങ്ങിയ സഞ്ചാര മാർഗങ്ങളും ഇതിൽ ഉപയോഗിക്കും. 50 ലധികം ലോക്കൽ ഹോസ്റ്റുകളാണ് യാത്രക്കാരെ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നത്. ഇതിൽ നിന്നുള്ള വരുമാനം മലാല ഫണ്ട് ഓർഗനൈസേഷനിലേക്കാണ് പോകുന്നത്.

യാത്രക്കാർക്ക് 12 ആഴ്ചകളും 5000 ഡോളറും ഇതിനായി മാറ്റിവെക്കാൻ സാധിച്ചില്ലെങ്കിലും, എയർ ബിഎൻബി അഡ്വെൻഞ്ചേഴ്‌സിന്റെ ഭാഗമാകാം. വെറും 79 ഡോളറിൽ (5,520 രൂപ) തുടങ്ങുന്ന ട്രാവൽ പ്ലാനുകളും ഇതിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT