വിമാനത്താവളത്തിൽ വിമാനം ഇറങ്ങി 30 മിനിറ്റിനുള്ളിൽ ബാഗേജ് യാത്രക്കാർക്ക് നൽകണമെന്ന് എയർലൈൻ കമ്പനികൾക്ക് നിർദേശം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബി.സി.എ.എസ്) ഇന്ത്യയിലെ 7 എയർലൈൻ കമ്പനികൾക്ക് നിർദേശം നൽകിയത്. ഫെബ്രുവരി 26നകം നിർദേശം നടപ്പാക്കണം.
ഫെബ്രുവരി 16നാണ് പുതിയ നിർദേശം നടപ്പാക്കണമെന്ന അറിയിപ്പ് എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ് കണക്ട്, ആകാശ, എയർ ഇന്ത്യാ എക്സ്പ്രസ്, സ്‌പൈസ് ജെറ്റ് എന്നിവർക്ക് നൽകിയത്.
ബി.സി.എ.എസ് 2024 ജനുവരി മുതൽ വിവിധ വിമാനത്താവളങ്ങളിൽ ബാഗേജ് തിരികെ നൽകുന്ന സമയം നിരീക്ഷിക്കുകയായിരുന്നു. സേവന നിലവാരം പാലിക്കാൻ പല എയർലൈൻ കമ്പനികൾക്കും കഴിയാതെ വന്നത് കൊണ്ടാണ് 30 മിനിറ്റിനുള്ളിൽ ബാഗേജ് തിരികെ നൽകണമെന്ന് നിർദേശിച്ചത്.
വിമാനത്തിന്റെ എന്‍ജിന്‍ പ്രവർത്തനം നിർത്തിയ ശേഷം 10 മിനിറ്റിനുള്ളിൽ കൺവെയർ ബെൽറ്റിൽ ആദ്യ ബാഗ് എത്തണം. അവസാനത്തെ ബാഗ് 30 മിനിറ്റിനുള്ളിൽ എത്തിയിരിക്കണം എന്നാണ് നിബന്ധന. 6 വിമാനത്താവളങ്ങളിൽ ബി.സി.എ.എസ് നിരീക്ഷണം നടത്തി വരുന്നു. എല്ലാ വിമാനത്താവളങ്ങളിലും ബാഗേജ് 30 മിനിറ്റിനുള്ളിൽ തിരികെ നൽകണമെന്നാണ് നിർദേശം.
Read DhanamOnline in English
Subscribe to Dhanam Magazine