2025 ജെന്‍ സീ തലമുറ ജീവിതം ആസ്വദിക്കുകയാണ്. അവര്‍ കൂടുതല്‍ ലോകത്തെ ചുറ്റിക്കാണാന്‍ ആഗ്രഹിക്കുന്നു. യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നു. ജെന്‍ സീയുടെ ഈ യാത്രഭ്രമത്തെപ്പറ്റി വ്യക്തമാക്കിയിരിക്കുന്നത് ക്ലിയര്‍ട്രിപ്പിന്റെ റിപ്പോര്‍ട്ടിലാണ്. 2025ല്‍ ജെന്‍സീ ട്രാവല്‍ ബുക്കിംഗില്‍ 650 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
മുതിര്‍ന്ന യാത്രക്കാര്‍ സീസണുകളിലാണ് കൂടുതല്‍ യാത്ര ചെയ്യുന്നതെങ്കില്‍ ജെന്‍ സീക്ക് അങ്ങനെ പ്രത്യേക സമയമൊന്നും യാത്രയ്ക്കില്ല. ദുബൈ, കുലാലംപൂര്‍, ബാങ്കോക്ക് എന്നീ സ്ഥലങ്ങളാണ് അവരുടെ ഇഷ്ട ലൊക്കേഷനുകള്‍.
മൊത്തം ബുക്കിംഗിന്റെ 66 ശതമാനവും മൊബൈല്‍ ഫോണ്‍ വഴിയാണ് നടക്കുന്നത്. ടിക്കറ്റ് ബുക്കിംഗിന്റെ 8 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് നടക്കുന്നത്.
ഇൗ വര്‍ഷം ബുക്കിംഗില്‍ വലിയ നേട്ടം കൊയ്ത ഇന്റര്‍നാഷണല്‍ ലൊക്കേഷനുകളിലൊന്ന് വിയറ്റ്‌നാമാണ്. ഇങ്ങോട്ടേക്കുള്ള ജെന്‍സീ ബുക്കിംഗ് ട്രാഫിക്കില്‍ 133 ശതമാനമാണ് വര്‍ധന. ഇന്ത്യയിലാണെങ്കില്‍ വളര്‍ച്ച കൂടുതല്‍ രേഖപ്പെടുത്തിയത് വാരണാസി, ആന്‍ഡമാന്‍ ദ്വീപ് എന്നിവയാണ്.
ബുക്കിംഗില്‍ 20 ശതമാനത്തിന്റെ വര്‍ധന. ഉത്തര്‍പ്രദേശാണ് കൂടുതല്‍ സന്ദര്‍ശിക്കപ്പെട്ട സംസ്ഥാനം. പ്രയാഗ്‌രാജിലേക്കുള്ള സെര്‍ച്ചില്‍ മൂന്നിരട്ടി വര്‍ധന രേഖപ്പെടുത്തി.
ഡെല്‍ഹി, ബെംഗളൂരു എന്നിവ ഒറ്റയ്ക്ക് യാത്ര പോകുന്നവരുടെ ഇഷ്ട കേന്ദ്രങ്ങളായി മാറിയപ്പോള്‍ ഗോവ, പുതുച്ചേരി, ഡാര്‍ജിലിംഗ് എന്നീ സ്ഥലങ്ങള്‍ ജോലിയും വിനോദവും ഒന്നിച്ചു കൊണ്ടുപോകുന്ന വര്‍ക്കേഷനായി കൂടുതലായി തിരഞ്ഞെടുക്കപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine