Travel

സോമന്‍സ് ലെഷര്‍ ടൂര്‍സിന് താരത്തിളക്കം; ബ്രാന്‍ഡ് അംബാസഡര്‍മാരായി ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും

കമ്പനിയുടെ ട്രാവല്‍ ഉത്സവ് നവംബര്‍ 15 മുതല്‍ ഹോളിഡേ ഇന്നില്‍

Dhanam News Desk

കേരളത്തിലെ മുന്‍നിര വിദേശ ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലെഷര്‍ ടൂര്‍സ് ഇന്ത്യപ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി സെലിബ്രിറ്റി താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും.  അംബാസഡര്‍മാരായി ഇരുവരെയും തെരഞ്ഞെടുത്തതായി കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ എം.കെ സോമന്‍ പ്രഖ്യാപിച്ചു. സാഹസികതയും യാത്രകളോടുള്ള താരങ്ങളുടെ അടങ്ങാത്ത അഭിനിവേശവുമാണ് ഇരുവരെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും എം.ഡി എം.കെ സോമന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ ബുക്കിംഗ് നടത്തി താരങ്ങള്‍

അംബാസഡര്‍മാരായി ചുമതലയേറ്റതിന് പിന്നാലെ സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ ആറാമത് അന്റാര്‍ട്ടിക്ക-സൗത്ത് അമേരിക്ക ട്രിപ്പിന്റെ ആദ്യ ടിക്കറ്റ് ഇരുവരും ബുക്ക് ചെയ്തു. മലയാളികളുടെ യാത്രാ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാനും യാത്രികര്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുവാനുള്ള അവസരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും പ്രതികരിച്ചു. നവംബര്‍ 15,16,17 തീയതികളില്‍ കൊച്ചി ഹോളിഡേ ഇന്നില്‍ നടക്കുന്ന സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ 14-ാമത് ട്രാവല്‍ ഉത്സവിന് ഇരുവരും ആശംസകള്‍ നേര്‍ന്നു. അടുത്ത വര്‍ഷത്തേക്കുള്ള യാത്രകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരം ട്രാവല്‍ ഉത്സവില്‍ ലഭിക്കും. കൊച്ചി പാലാരിവട്ടത്തുള്ള സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എം.ഡി എം.കെ സോമന്‍, അംബാസിഡര്‍മാരായ ഗോവിന്ദ് പത്മസൂര്യ, ഗോപിക അനില്‍, ഡയറക്ടര്‍ ഡോ.രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT