Airlines Image Courtesy: Canva
Travel

നഗരങ്ങള്‍ക്കിടയില്‍ പറന്നത് ഒന്നര കോടിയോളം യാത്രക്കാര്‍; ഇന്‍ഡിഗോ ഏറെ മുന്നില്‍; എയര്‍ ഇന്ത്യ രണ്ടാമത്

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 8.45 ശതമാനം വര്‍ധന

Dhanam News Desk

ഇന്ത്യയില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഏപ്രില്‍ മാസത്തില്‍ 8.45 ശതമാനം വര്‍ധന. 1.44 കോടി യാത്രക്കാരാണ് വിവിധ ഇന്ത്യന്‍ നഗരങ്ങള്‍ക്കിടയില്‍ പറന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1.32 കോടിയായിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റേതാണ് പുതിയ കണക്കുകള്‍. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ, യാത്രക്കാരുടെ എണ്ണത്തില്‍ മറ്റു കമ്പനികളേക്കാള്‍ ഏറെ മുന്നിലാണ്.

രണ്ടാം സ്ഥാനം എയര്‍ ഇന്ത്യക്ക്

മൊത്തം യാത്രക്കാരില്‍ 64.1 ശതമാനം ഇന്‍ഡിഗോ യാത്രക്കാരായിരുന്നു. രണ്ടാം സ്ഥാനത്തുള്ള എയര്‍ ഇന്ത്യയുടെ വിപണി സാന്നിധ്യം 27.2 ശതമാനമാണ്. ആകാശ് എയര്‍ (5%), സ്‌പൈസ് ജെറ്റ് (2.6%) എന്നീ കമ്പനികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ വിവിധ എയര്‍ലൈനുകളിലായി 5.75 കോടി പേര്‍ യാത്ര ചെയ്തു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 5.23 കോടിയായിരുന്നു. 9.87 ശതമാനത്തിന്റെ വളര്‍ച്ച ഈ കാലയളവില്‍ ഉണ്ടായി.

വിപണിയില്‍ ഒന്നാം സ്ഥാനം തുടരുന്നത് ഇന്‍ഡിഗോയുടെ വരുമാനത്തില്‍ വലിയ വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ നാലാം പാദത്തില്‍ 62 ശതമാനം ലാഭ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT