image credit : https://www.oyorooms.com/ae/ 
Travel

ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാരെത്തും, അവസരം മുതലാക്കാന്‍ ദുബായില്‍ ആഡംബര ഹോട്ടല്‍ തുറന്ന് ഓയോ റൂംസ്

ഈ വര്‍ഷം ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് റെക്കോഡ്

Dhanam News Desk

ദുബായിലെ തങ്ങളുടെ ആദ്യ ആഡംബര ഹോട്ടല്‍ തുറന്ന് പ്രമുഖ ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പ് ഓയോ റൂംസ്. പാലെറ്റ് റോയല്‍ റിഫ്‌ളക്ഷന്‍സ് ഹോട്ടല്‍ ആന്‍ഡ് സ്പാ (pallette royal reflections hotel and spa) എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലില്‍ 100 ആഡംബര മുറികളാണ് ഒരുക്കിയിരിക്കുന്നത്. അല്‍ ജദ്ദാഫില്‍ 2014ല്‍ പണികഴിപ്പിച്ച ഹോട്ടലില്‍ നിന്ന് ബുര്‍ജ് ഖലീഫയുടെയും ദുബായ് ക്രീക്കിന്റെയും മാസ്മരിക കാഴ്ചയും ആസ്വദിക്കാം. ഓയോ റൂംസിന്റെ വെബ്‌സൈറ്റ് പ്രകാരം 93 യു.എ.ഇ ദിര്‍ഹം ( ഏകദേശം 2100 രൂപ) മുതലാണ് ഹോട്ടലിലെ മുറികളുടെ ബുക്കിംഗ് ആരംഭിക്കുന്നത്.

ദുബായിലേക്കുള്ള ഇന്ത്യക്കാരുടെ വരവ് കൂടും

ആഗോളതലത്തില്‍, പ്രത്യേകിച്ചും പശ്ചിമേഷ്യയില്‍, കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ദുബായിലെ പുതിയ ഹോട്ടല്‍. ഓയോ റൂംസിന് നിലവില്‍ 700 പ്രോപ്പര്‍ട്ടികളാണ് യു.എ.ഇയിലുള്ളത്, ദുബായില്‍ മാത്രം 200 എണ്ണമുണ്ട്. സന്ദര്‍ശക വിസ ചട്ടങ്ങളില്‍ അടുത്തിടെ ഇളവ് വരുത്തിയതോടെ ദുബായിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് ഓയോ റൂംസിന്റെ വിലയിരുത്തല്‍.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരുലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ഇത്തവണ അധികമായെത്തുമെന്നാണ്‌ കമ്പനി കരുതുന്നത് . ലോകോത്തര ബ്രാന്‍ഡുകള്‍ വിലക്കുറവില്‍ ഒരുക്കുന്ന ഷോപ്പിംഗ് അനുഭവവും അറേബ്യന്‍ സംസ്‌കാരവും വിവിധ ടൂറിസം ആക്ടിവിറ്റികളും മറ്റും ആസ്വദിക്കാന്‍ നിരവധി ഇന്ത്യക്കാരാണ് ദുബായിലെത്തുന്നത്. 2023ല്‍ 1.19 കോടി ഇന്ത്യക്കാര്‍ യു.എ.ഇ സന്ദര്‍ശിച്ചുവെന്നാണ് കണക്ക്. സൗദി അറേബ്യയില്‍ 67 ലക്ഷവും യു.കെയില്‍ 59 ലക്ഷവും ഇന്ത്യക്കാരെത്തി.

സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവമൊരുക്കാന്‍ ഓയോ

കഴിഞ്ഞ വര്‍ഷമാണ് കമ്പനിയുടെ ആഡംബര ശ്രേണിയിലെ പാലെറ്റ് ബ്രാന്‍ഡ് ഓയോ പുറത്തിറക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഓയോ റൂംസ് സജീവമാണ്. സണ്‍ഡേ എന്ന പേരില്‍ ഇന്ത്യയിലും ബെല്‍വില്ല എന്ന പേരില്‍ യൂറോപിലും ഇന്തോനേഷ്യയിലും കമ്പനിക്ക് ആഡംബര ഹോട്ടലുകളുണ്ട്. ദുബായില്‍ പുതുതായി തുടങ്ങിയ ഹോട്ടലില്‍ യാത്രക്കാര്‍ക്കായി നിരവധി സേവനങ്ങളും ഓയോ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമം കൊച്ചിയിൽ! വരൂ ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തിൽ ജൂൺ 29 ന് നടക്കുന്ന ധനം ബിസിനസ് സമിറ്റ് ആൻഡ് അവാർഡ് നൈറ്റിലേക്ക്

ടാറ്റാ സ്റ്റീൽ ഗ്ലോബൽ സിഇഒ ടി വി നരേന്ദ്രൻ മുഖ്യാതിഥി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിദഗ്ധർ ആദിത്യ ബെർലിയയുടെ മാസ്റ്റർ ക്ലാസ്. ആയിരത്തിലധികം പ്രമുഖ ബിസിനസുകാർ പങ്കെടുക്കു. രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കു : dhanambusinesssummit.com | 9072570055

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT