image credit : canva 
Travel

ചങ്ങാതിമാരെ കൊണ്ടു വരാനും വിസ; 90 ദിവസം കാലാവധി; യുഎഇയില്‍ പുതിയ സംവിധാനം

കൂടിച്ചേരലുകള്‍ക്ക് വഴിയൊരുക്കുമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി

Dhanam News Desk

ചങ്ക് ഫ്രണ്ട്‌സിനെയോ ബന്ധുക്കളെയോ കൊണ്ടു വരാന്‍ ആഗ്രഹിക്കുന്ന യുഎഇ പ്രവാസിയാണോ നിങ്ങള്‍? എങ്കില്‍ പുതിയ സംവിധാനം സഹായിക്കും. യുഎഇ പൗരന്‍മാര്‍ക്കും വിദേശ താമസക്കാര്‍ക്കും യുഎഇക്ക് പുറത്തുള്ള സുഹൃത്തിനെയോ ബന്ധുക്കളെയോ കൊണ്ടു വരുന്നതിനുള്ള 'ഫ്രണ്ട്‌സ് ആന്റ് റിലേറ്റീവ്‌സ് വിസ' സംവിധാനത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. പ്രവാസികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ബന്ധുക്കളുടെ കൂടിച്ചേരലുകള്‍ക്ക് വഴിയൊരുക്കാനും യുഎഇ സന്ദര്‍ശിക്കുന്നതിനും നിക്ഷേപ അവസരങ്ങള്‍ തിരിച്ചറിയുന്നതിനുമാണ് പുതിയ വിസ സംവിധാനമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി വ്യക്തമാക്കി.

കാലാവധി 90 ദിവസം വരെ

30 മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. ആദ്യഘട്ടത്തില്‍ 60 ദിവസം വരെ നല്‍കും. ആവശ്യമെങ്കില്‍ 30 ദിവസത്തേക്ക് കൂടി നീട്ടാം. അപേക്ഷകര്‍ 6 മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, വിമാനടിക്കറ്റ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുള്ളവരായിരിക്കണം. സന്ദര്‍ശകര്‍, യുഎഇയില്‍ താമസിക്കുന്നവരുടെ സുഹൃത്തോ ബന്ധുവോ ആണെന്നതിന് നിശ്ചിത രേഖ നല്‍കണം. വിസ അപേക്ഷകള്‍ നിരാകരിക്കുന്നതിനും ഫെഡറല്‍ അതോറിറ്റിക്ക് അധികാരമുണ്ട്. വിസ കാലാവധി തീര്‍ന്നാല്‍ ഉടനെ രാജ്യത്ത് നിന്ന് മടങ്ങണമെന്നും അല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT