Image:dhanamfile 
Lifestyle

​ചെറുനഗരങ്ങളിൽ കണ്ണുവെച്ച് വമ്പൻ ബ്രാൻഡുകൾ; വാങ്ങൽശേഷിയുള്ളവർ അവിടങ്ങളിൽ കൂടി; അതെങ്ങനെ?

ഷോപ്പിംഗ്, വിനോദം, ഭക്ഷണം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ജീവിത രീതി ആസ്വദിക്കുകയാണ് മെട്രോക്കൊപ്പം ചെറു നഗരങ്ങളിൽ കഴിയുന്നവരും

Dhanam News Desk

ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയുടെ ചില്ലറ വിൽപന മെട്രോ നഗരങ്ങൾ വിട്ട് ചെറു പട്ടണങ്ങളിൽ കരുത്താർജിക്കുന്നു. ശരിക്കും ഈ മേഖലകളിൽ റീട്ടെയിൽ വിപ്ലവമാണ് നടക്കുന്നത്. കുഷ്മാൻ ആന്റ് വെയ്ക്ഫീൽഡ് (Cushman & Wakefield) റിപ്പോർട്ടാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഉപയോക്താക്കളുടെ ചിന്താഗതിയിൽ വന്ന മാറ്റത്തിനൊത്ത് ടിയർ-2, ടിയർ-3 നഗരങ്ങളിൽ ഷോപ്പിന് കൂടുതൽ ഏരിയ വാടകക്കും പാട്ടത്തിനും എടുത്തതായും കണക്കുകൾ കാണിക്കുന്നു.

കോളിയേഴ്സ്-സി.ഐ.ഐ (Colliers-CII) റിപ്പോർട്ടു പ്രകാരം റിയൽ എസ്റ്റേറ്റ് രംഗത്തും ഈ മാറ്റം പ്രകടമാണ്. വരുമാന വർധന, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം, കൂടുതൽ ബ്രാൻഡ് ലഭ്യത എന്നിവയൊക്കെ ഈ വ്യാപനത്തിന് വഴിയൊരുക്കുന്നു. ഷോപ്പിംഗ്, വിനോദം, ഭക്ഷണം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ജീവിത രീതി ആസ്വദിക്കുകയാണ് മെട്രോക്കൊപ്പം ചെറു നഗരങ്ങളിൽ കഴിയുന്നവരും. അതിനൊത്ത് ​നന്നായി ഡിസൈൻ ചെയ്ത് നവീനമാക്കിയ ​ഷോപ്പിംഗ് കേന്ദ്രങ്ങൾ വരുകയാണ്.

ടിയര്‍ II & III നഗരങ്ങൾ ഇന്ത്യയിലെ റീട്ടെയിൽ വളർച്ച നയിക്കുന്നതെന്തിന്?

മധ്യവര്‍ഗ്ഗ വളർച്ചയും വരുമാന ഉയർച്ചയും ചെറു നഗരങ്ങളിലെ ചെലവിടല്‍ ശേഷി കൂട്ടുന്നു.

മെട്രോ നഗരങ്ങൾ നിറഞ്ഞു കഴിഞ്ഞു. ചെറിയ നഗരങ്ങളിൽ ഇനിയും ഉപയോഗപ്പെടുത്താത്ത വിപണി സാധ്യത നിലനിൽക്കുന്നു.

റോഡുകൾ, ഡിജിറ്റൽ പേയ്മെന്റുകൾ, ലോജിസ്റ്റിക്സ്, ലാസ്റ്റ്-മൈൽ ഡെലിവറി — ഇവയൊക്കെ റീട്ടെയിൽ ബിസിനസ് നടത്തുന്നത് ലാഭകരമാക്കുന്നു.

വാടക താരതമ്യേന കുറവായതിനാൽ വിവിധ ബ്രാൻഡുകൾക്ക് വേഗത്തിൽ സ്റ്റോറുകൾ തുറക്കാനും വലിയ ഫോർമാറ്റുകൾ നടത്താനും കഴിയും.

യു.പി.ഐ, സ്മാർട്ട്ഫോൺ, സോഷ്യൽ മീഡിയ — ഇവയെല്ലാം ടിയര്‍ II & III ഉപഭോക്താക്കളെ കൂടുതൽ ബ്രാൻഡ് തൽപരരാക്കി.

ഓൺലൈൻ വാങ്ങൽ ശീലങ്ങൾ വർധിച്ചതിനാൽ, ഏറ്റവും വേഗത്തിൽ ഡിമാൻഡ് വർധിക്കുന്ന ചെറിയ നഗരങ്ങളിലേക്ക് ബ്രാൻഡുകൾ വ്യാപിക്കുന്നു.

കോവിഡിനു ശേഷം മെട്രോ വിട്ട് നാട്ടിലേക്കുള്ള മടക്കം വർധിച്ചത് ചെറു നഗരങ്ങളിലെ വാങ്ങൽ ശേഷി കൂട്ടി.

ഫലത്തിൽ ടിയര്‍ II & III നഗരങ്ങൾ ഇന്ത്യയുടെ പുതിയ ഉപഭോഗ എഞ്ചിനുകളാണ് — യുവജനസംഖ്യ, ഉയർന്ന ആഗ്രഹങ്ങൾ, ശക്തമായ ഡിജിറ്റൽ ഇടപാട് സൗകര്യം എന്നിവയാണ് റീട്ടെയിൽ വളർച്ചയുടെ പ്രധാന ചാലകശക്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT