Managing Business

'കണ്ടെത്താം പരാജയത്തിലും അവസരങ്ങള്‍'; ജിയോജിത് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ജോണ്‍സ് ജോര്‍ജ് പറയുന്നു

സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala പംക്തിയില്‍ ഇന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ചീഫ് ഡിജിറ്റല്‍ ഓഫീസറായ ജോണ്‍സ് ജോര്‍ജ്

Dhanam News Desk

എക്കാലത്തും, ബിസിനസില്‍ മാത്രമല്ല മറ്റെല്ലാ രംഗത്തും, യുവതലമുറ ഉദിച്ചുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനൊരു സവിശേഷതയുണ്ട്. കാലങ്ങളായി നിലനില്‍ക്കുന്ന ബിസിനസുകളെ, പുതിയ കാലഘട്ടത്തില്‍ കൂടുതല്‍ ചടുലതയോടെ നയിക്കാന്‍ മുന്‍പെന്നത്തേക്കാള്‍ ഊര്‍ജ്ജസ്വലതയോടെ യുവത്വം മുന്നോട്ട് വന്നിരിക്കുന്നു. അതോടൊപ്പം വെല്ലുവിളികള്‍ക്കിടയിലെ പുതിയ അവസരങ്ങള്‍ കണ്ടെത്തി കൂടുതല്‍ ന്യൂ ജെന്‍ സംരംഭകരും ഉയര്‍ന്നുവരുന്നുണ്ട്.

പരമ്പരാഗത ബിസിനസ് രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് ഇവരുടേത്. ഇതിനിടയില്‍ വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍.

സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ കഥകള്‍ വിവരിക്കുന്ന Top & Emerging Young Business Leaders of Kerala എന്ന ലേഖന പരമ്പരയില്‍ ഇന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ - ജോണ്‍സ് ജോര്‍ജ്. 

മേഖല:
  • 1987 ല്‍ സ്ഥാപിതമായി. 450 ലേറെ ഓഫീസുകളുള്ള മുന്‍നിര ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസ് കമ്പനി
  • 2000 ല്‍ രാജ്യത്ത് ആദ്യമായി ഇന്റര്‍നെറ്റ് ട്രേഡിംഗിന് തുടക്കമിട്ടു. 2010 ല്‍ രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ട്രേഡിംഗ് ആപ്പും പുറത്തിറക്കി
  • 11.5 ലക്ഷം ഉപയോക്താക്കളുടെ 56000 കോടി രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നു
  • എല്ലാ സേവനങ്ങളും ലഭ്യമാക്കാന്‍ മികവാര്‍ന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍
നേട്ടം:

ഒരു കമ്പനി വളരുമ്പോള്‍ അതിന് കരുത്തുറ്റ പിന്തുണ നല്‍കാനുള്ള ടെക്നോളജിയും വേണം. മൂന്നുവര്‍ഷം മുമ്പ്, പത്തുലക്ഷം ഇടപാടുകാര്‍ എന്ന നാഴികക്കല്ല് കമ്പനി താണ്ടുന്ന അവസരത്തില്‍ ഞങ്ങള്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് (ഇഞങ) മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. ഓര്‍ഗനൈസേഷന്‍ അത് ഉള്‍ക്കൊള്ളുകയും വിജയകരമായി നടപ്പാക്കുകയും ചെയ്തു. ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമായ സ്മാര്‍ട്ട്‌ഫോളിയോസ് അവതരിപ്പിച്ചതാണ് സുപ്രധാനമായ മറ്റൊരു കാര്യം. ജിയോജിത് പാര്‍ട്ണര്‍ പോര്‍ട്ടലും ഞങ്ങള്‍ അവതരിപ്പിച്ചു.

വെല്ലുവിളികളുടെ അതിജീവനം:

കാലങ്ങളായി തുടരുന്ന പ്രോസസുകളെ മാറ്റി ഒരു പ്രസ്ഥാനത്തില്‍ പുതിയ ടെക്നോളജി കാര്യങ്ങള്‍ നടപ്പാക്കുന്നതിന് വെല്ലുവിളികള്‍ നേരിടേണ്ടി വരും. മാറ്റങ്ങളെ പ്രതിരോധിക്കുന്ന ഒരു ചെറിയ വിഭാഗം എവിടെയും ഉണ്ടാകും. അവരെകൂടി വിശ്വാസത്തിലെടുക്കാന്‍ സാധിച്ചതുകൊണ്ട് മാറ്റങ്ങളെ എല്ലാതലത്തിലുമുള്ളവര്‍ സ്വീകരിച്ചു.

വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:

ഇന്നവേഷന്‍ നിരന്തരം ഉണ്ടാവണം. പുതിയ പ്രവണതകളെ കുറിച്ച് നമുക്ക് ധാരണയുണ്ടായിരിക്കണം. ടീം വര്‍ക്കിന്റെ ഫലമാണ് വിജയം. നമ്മുടെ ഗോളുകള്‍ ദീര്‍ഘകാലത്തേക്കുള്ളതും സുസ്ഥിരവുമായിരിക്കണം.വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നതിനുള്ള അവസരമാണ് പരാജയം. വിജയത്തേക്കാള്‍ കൂടുതല്‍ പഠിക്കാനുള്ള അവസരം പരാജയം തരുന്നു.

തുടരും.....

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT