Managing Business

ഈ യുവ ബിസിനസ് സാരഥി പറയുന്നു; 'തുറന്ന മനസോടെ പഠിക്കാന്‍ തയ്യാറാവുക'

സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് അനുഭവങ്ങള്‍ പങ്കുവെച്ച് ലൈഫ് ഇന്‍സ്പയേര്‍ഡിന്റെ സാരഥി (A brand by Paul & Sons) നിമിഷ് ജോണ്‍ ചിറമ്മേല്‍ മങ്കുടിയന്‍.

Dhanam News Desk

പരമ്പരാഗത ബിസിനസുകളിലുള്‍പ്പെടെ യുവ നേതൃത്വമാണ് ഇന്ന്. പഴയ രീതികളെ വകഞ്ഞുമാറ്റുന്ന പുതിയ കാഴ്ചപ്പാടുകളാണ് പുതുനേതൃത്വത്തെ വ്യത്യസ്തരാക്കുന്നത്. വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളെയും അവര്‍ക്ക് മുഖാമുഖം കാണേണ്ടിവരുന്നുണ്ട്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. ഇതാ സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala എന്ന ലേഖന പരമ്പരയില്‍ ഇന്ന് അനുഭവങ്ങള്‍ പങ്കുവെച്ച് ലൈഫ് ഇന്‍സ്പയേര്‍ഡിന്റെ സാരഥി (A brand by Paul & Sons) നിമിഷ് ജോണ്‍ ചിറമ്മേല്‍ മങ്കുടിയന്‍.

ലൈഫ് ഇന്‍സ്പയേര്‍ഡ് - ബിസിനസ് ഇതുവരെ:
  • തിരുവനന്തപുരത്ത് ഏകദേശം 20ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് കുഞ്ഞിപ്പാലു ചിറമ്മേല്‍ മങ്കുടിയന്‍, പോള്‍ ആന്റ് സണ്‍സ് എന്ന പേരില്‍ സ്ഥാപനം തുടങ്ങുന്നത്
  • 1972 ല്‍ എം കെ ജോണ്‍ കൊച്ചിയിലേക്ക് ബിസിനസ് വിപുലീകരിക്കുകയും 2012 ല്‍ നിമിഷ് ജോണ്‍ സ്ഥാപനം ഏറ്റെടുത്ത് ലൈഫ് ഇന്‍സ്‌പെയേര്‍ഡ് പേരില്‍ ഡിസൈന്‍ ഹൗസായി മാറ്റിയെടുക്കുകയും ചെയ്തു
നേട്ടം:

വിജയകരമായി പൂര്‍ത്തീകരിച്ച പ്രോജക്റ്റുകളില്‍ സന്തുഷ്ടരായ ഉപഭോക്താക്കളാണ് ഞങ്ങളുടെ നേട്ടം. അവരുടെ പുഞ്ചിരിയും നല്ല വാക്കുകളുമാണ് പകരം വെക്കാനാകാത്ത അംഗീകാരം.

വെല്ലുവിളികളെ നേരിട്ടത്:

ട്രഡീഷണല്‍ ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍ എന്നതില്‍ നിന്നും ഡിസൈന്‍ ഹൗസ് എന്ന നിലയിലേക്കുള്ള മാറ്റം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കൊച്ചിയിലെ പ്രൊഡക്ഷന്‍ യൂണിറ്റിലുണ്ടായ തീപിടിത്തം വലിയ വെല്ലുവിളിയായിരുന്നു. വര്‍ക്ക്‌ഷോപ്പും യന്ത്രസാമഗ്രികളും അസംസ്‌കൃതവസ്തുക്കളും ഉല്‍പ്പന്നങ്ങളും ഉള്‍െപ്പടെ അതുവരെയുള്ള അധ്വാനമെല്ലാം പാഴായിപ്പോയ സന്ദര്‍ഭം. വലിയ പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാല്‍ ഫാക്ടറി പുനരാരംഭിക്കേണ്ടത് അത്യാവശ്യമായിരുന്നു. തുടര്‍ന്ന് പ്രൊഡക്ഷന്‍ ഭാഗികമായി തൃശൂരിലെ യൂണിറ്റിലേക്ക് ഭാഗികമായി മാറ്റുകയും കൊച്ചിയില്‍ ഒരാഴ്ചക്കുള്ളില്‍ വീണ്ടും ഉല്‍പ്പാദനം തുടങ്ങുകയും ആറ് മാസത്തിനകം ഇരട്ടിയോളം വലിപ്പമുള്ള ഫാക്ടറി ഒരുക്കാനും സാധിച്ചു.

വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:

ഓരോ അനുഭവങ്ങളില്‍ നിന്നും പഠിച്ച പാഠങ്ങളാണ് വളര്‍ച്ചയ്ക്ക് ആധാരം. തുറന്ന മനസോടെ പ്രശ്‌നങ്ങളെ സമീപിക്കുക. വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അറിവ് ലഭിക്കുന്നതിനൊപ്പം തീരുമാനമെടുക്കാനുള്ള പ്രാപ്തിയും ഉണ്ടാകുന്നു.

തുടരും....

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT