Managing Business

'ആ പാഠം എന്നും വഴിവിളക്ക്'; അനുഭവം പങ്കിട്ട് മണ്ടുംപാല്‍ എന്റര്‍പ്രൈസസ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍

സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് മണ്ടുംപാല്‍ എന്റര്‍പ്രൈസസ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ റെയ്‌നോള്‍ഡ് ജോയ്.

Dhanam News Desk

വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, ബിസിനസ് രംഗത്തെ യുവ തലമുറയുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? വായിക്കാം. ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. ഇതാ സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ മന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം Top & Emerging Young Business Leaders of Kerala ലേഖന പരമ്പരയില്‍ ഇന്ന് മണ്ടുംപാല്‍ എന്റര്‍പ്രൈസസ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ റെയ്‌നോള്‍ഡ് ജോയ്.

മണ്ടുംപാല്‍ എന്റര്‍പ്രൈസസ്
  • എഫ് എം സി ജി ഡിസ്ട്രിബ്യൂഷന്‍ രംഗത്തെ മുന്‍നിരക്കാര്‍
  • ഇദയം നല്ലെണ്ണ, ഗോള്‍ഡ് വിന്നര്‍ സണ്‍ഫ്‌ളവര്‍ ഓയ്ല്‍, പ്യാരി ഷുഗര്‍, പ്യാരി ടീ, രുചി പാം ഓയ്ല്‍, ഫോര്‍ച്യൂണ്‍ ഉല്‍പ്പന്നങ്ങള്‍, മലബാര്‍ടമരിന്റ് കുടംപുളി തുടങ്ങിയവയുടെ ഡിസ്ട്രിബ്യൂട്ടര്‍മാര്‍
  • ഗോള്‍ഡ് വിന്നര്‍ സണ്‍ഫ്‌ളവര്‍ ഓയ്‌ലിന്റെ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഡിസ്ട്രിബ്യൂട്ടര്‍
നേട്ടം:

ഞങ്ങളുടേത് ഒരു കുടുംബ ബിസിനസാണ്. പഠിച്ച മാനേജ്‌മെന്റ് പാഠങ്ങളില്‍ നിന്ന് വ്യത്യസ്തമായി തികച്ചും പ്രായോഗികമായ ബിസിനസ് പാഠങ്ങള്‍ പഠിക്കാന്‍ സാധിച്ചത് കുടുംബ ബിസിനസിലേക്ക് വന്നതിന് ശേഷമാണ്. ബിസിനസിന് ഒരു മാനുഷിക മൂല്യമുണ്ട്. എന്റെ പിതാവ്, ജോയ് എം വര്‍ഗീസ്, മണ്ടുംപാല്‍ എന്റര്‍പ്രൈസസ് സ്ഥാപിച്ച കാലം മുതല്‍ ഉയര്‍ത്തിപ്പിടിക്കുന്നത് അതാണ്. അതുകൊണ്ട് ഒക്കെയാണ് ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് ഞങ്ങള്‍ക്ക് വളരാനാകുന്നതും.

ഞങ്ങള്‍ പുതിയ ചില ബ്രാന്‍ഡുകള്‍ കൂടി ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതിലൊന്ന് തൃശൂര്‍ ജില്ലയിലെ ഒരു തേന്‍ കര്‍ഷകന്റെ ഭാരത് ഹണി എന്ന ബ്രാന്‍ഡാണ്. ശുദ്ധമായ നാടന്‍ തേന്‍, ന്യായവിലയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ സാധിക്കുന്നതില്‍ സംതൃപ്തിയുണ്ട്.

വിളക്കെണ്ണ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതും എലൈഫ് സോപ്പ് സൂപ്പര്‍ സ്റ്റോക്കിസ്റ്റായതുമൊക്കെ അടുത്ത കാലത്ത് സംതൃപ്തി നല്‍കിയ കാര്യങ്ങളാണ്.

വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:

പിതാവ് പറഞ്ഞുതന്ന ഒരു പാഠമാണ് ഞാനെന്നും മുറുകെ പിടിക്കുന്നത്. എന്തിനുവേണ്ടിയും ആരെയും വഞ്ചിക്കരുത്.

തുടരും...

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT