നിങ്ങള്‍ ഒരു ഫ്രാഞ്ചൈസി എടുക്കണമെന്ന് ചിന്തിക്കുന്നുണ്ടോ? തെളിയിക്കപ്പെട്ട ഒരു ബിസിനസ് മാതൃകയുടെ സ്വാതന്ത്ര്യം അനുഭവിച്ച് സംരംഭകത്വത്തിലേക്ക് കടക്കാനുള്ള വഴിയാണിതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഫ്രാഞ്ചൈസി എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അതിന് തയാറാണോ എന്നുകൂടി ഉറപ്പുവരുത്താന്‍ സ്വയം വിലയിരുത്തല്‍ ആവശ്യമാണ്. അതിന് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
ലക്ഷ്യങ്ങള്‍: എന്തുകൊണ്ട് ഫ്രാഞ്ചൈസി തിരഞ്ഞെടുക്കണം?
നിങ്ങളുടെ പങ്ക്: ഉടമ/ഓപറേറ്റര്‍ ആകുമോ, അതോ ബിസിനസില്‍ നേരിട്ട് ഇടപെടാത്ത ആളായിരിക്കുമോ?
സമയം: എത്ര മണിക്കൂര്‍ ഇതിനായി മാറ്റിവെക്കും?
ബജറ്റ്: എല്ലാ തുടക്കച്ചെലവുകളും നിലവിലുള്ള ചെലവുകളും കണക്കാക്കിയിട്ടുണ്ടോ?
മൂലധനം: സാമ്പത്തികമായി തയാറാണോ?
പ്രതിസന്ധിഘട്ടങ്ങളെ നേരിടാനുള്ള കഴിവ്: നഷ്ടം തരണംചെയ്യാന്‍ കഴിയുമോ?
ഫണ്ടിങ്: ഫണ്ടിങ് ഓപ്ഷനുകള്‍ പരിശോധിച്ചിട്ടുണ്ടോ?
കഴിവുകള്‍: നിങ്ങള്‍ ബിസിനസിലേക്ക് എന്താണ് സംഭാവന ചെയ്യുന്നത്?
അനുഭവങ്ങള്‍: മുന്‍കാല അനുഭവങ്ങള്‍ ഇതില്‍ ഉപയോഗപ്രദമാകുമോ?
നേതൃപാടവം: ഒരു ടീമിനെ നയിക്കാന്‍ നിങ്ങള്‍ തയാറാണോ?
ദീര്‍ഘകാലം: 10 വര്‍ഷത്തിലധികം ഇതില്‍ ഉറച്ചുനില്‍ക്കാന്‍ തയാറാണോ?
സിസ്റ്റം: ഫ്രാഞ്ചൈസിയുടെ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ കഴിയുമോ?
പങ്കാളിത്തം: ഫ്രാഞ്ചൈസി ഉടമയും നിങ്ങളും തമ്മിലുള്ള ബന്ധം മനസിലാക്കിയിട്ടുണ്ടോ?
ഗവേഷണം: ബ്രാന്‍ഡുകള്‍, വ്യവസായം, വിപണി എന്നിവയെക്കുറിച്ച് പഠിക്കുക.
പ്രശസ്തി: ഫ്രാഞ്ചൈസി ബ്രാന്‍ഡിന്റെ മുന്‍കാല ട്രാക്ക് റെക്കോഡ് പരിശോധിക്കുക.
വിദഗ്‌ധോപദേശം: അഭിഭാഷകരുമായും അക്കൗണ്ടന്റുമാരുമായും കൂടിയാലോചിക്കുക.
നിലവിലുള്ള ഫ്രാഞ്ചൈസി ഉടമകളോട് സംസാരിക്കുക: നിലവിലെ യഥാര്‍ത്ഥ അവസ്ഥകള്‍ നേരിട്ട് മനസിലാക്കുക.
(ഫ്രാഞ്ചൈസി മാനേജ്‌മെന്റില്‍ പിഎച്ച്ഡി നേടിയ ഡോ. ചാക്കോച്ചന്‍ മത്തായിക്ക് ഈ മേഖലയില്‍ 35 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്. എന്‍ഐഐറ്റി, ആപ്ടെക്, കാഡ് സെന്റര്‍, കാവിന്‍ കെയര്‍ ഗ്രൂപ്പിന്റെ ഗ്രീന്‍ ട്രെന്‍ഡ്സ്, നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാതുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ 'Franchising Rightway' എന്ന കമ്പനി നടത്തുന്നു. 'Hairs Culture' എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകന്‍ കൂടിയാണ്. ഫോണ്‍: 98840 51455,
ഇ-മെയില്‍: chacko@franchisingrightway.com)
(Originally published in Dhanam Magazine October 15, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine