Managing Business

മത്സരങ്ങളെ അതിജീവിക്കാം; റീറ്റെയ്ല്‍ സംരംഭകര്‍ക്ക് പകര്‍ത്താം ഒമ്നി ചാനല്‍ മാര്‍ക്കറ്റിംഗ്

ഒമ്നി ചാനല്‍ റീറ്റെയ്ലിംഗിന് വേണം, ഒമ്നിചാനല്‍ മാര്‍ക്കറ്റിംഗ്.

Tiny Philip

ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ചൂനലുകളെന്ന വ്യത്യാസമില്ലാതെ എല്ലാറ്റിന്റെയും സംയോജന രൂപമായ ഒമ്നിചാനല്‍ റീറ്റെയ്ലിംഗ് സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു പുതിയ മാതൃകയാണ്. ഉപഭോക്താക്കള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ഷോപ്പിംഗ് നടത്തുന്ന ഒമ്നി ചാനല്‍ പരിതസ്ഥിതി ഉണ്ടാക്കുവാനായി ഓണ്‍ലൈനിലെ പ്രമുഖ റീറ്റെയ്ലേഴ്സ് പോലും ഓഫ്ലൈന്‍ ഷോപ്പുകള്‍ തുറക്കാന്‍ നിര്‍ബന്ധിതരാകുന്നത് കാണാം.

ഗ്രോസറി ശൃംഖലയായ ഹോള്‍ ഫുഡ്സിനെ ആമസോണ്‍ സ്വന്തമാക്കിയതും ഇന്ത്യയിലാകമാനം പെപ്പര്‍ഫ്രൈ 100 ഫിസിക്കല്‍ സ്റ്റുഡിയോ തുടങ്ങിയതും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ അര്‍ബന്‍ ലാഡര്‍ ഫിസിക്കല്‍ സ്റ്റോറുകള്‍ തുറന്നതും ലെന്‍സ്‌കാര്‍ട്ട് സ്റ്റോറുകളിലൂടെ ഓഫ്ലൈന്‍ റീറ്റെയ്ലിംഗ് ആരംഭിച്ചതുമെല്ലാം ഉദാഹരണം.

വിജയകരമായ ഒരു ഒമ്നി ചാനല്‍ തന്ത്രം, ഉപഭോക്താക്കളെയും റീറ്റെയ്ലര്‍മാരെയും മൊബീല്‍ ആപ്പുകള്‍, സോഷ്യല്‍ മീഡിയ, റീറ്റെയ്ലേഴ്സ് വെബ്സൈറ്റുകള്‍, ഓണ്‍ലൈന്‍-ഓഫ്ലൈന്‍ സ്റ്റോറുകള്‍ തുടങ്ങിയ ഒന്നിലധികം ചാനലുകളിലൂടെ സംവദിക്കാന്‍ പ്രാപ്തരാക്കുന്നു.

വിവിധ വില്‍പ്പന മാര്‍ഗങ്ങളുടെ മികച്ച സംയോജനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഒമ്നിചാനല്‍ റീറ്റെയ്ലിംഗിനെ പ്രധാനമായും നയിക്കുന്നത്.

നൂതന സാങ്കേതിക വിദ്യ ചെലവ് കുറയ്ക്കുകയും വിവരങ്ങളിലേക്കും ബിഗ് ഡാറ്റയിലേക്കും പ്രവേശനം സാധ്യമാക്കുകയും റീറ്റെയ്ലേഴ്സിന് കൂടുതല്‍ ഫലപ്രദവും ലക്ഷ്യപ്രാപ്തിയുള്ളതുമായ പ്രമോഷന്‍ നടത്താന്‍ സാധ്യമാക്കുകയും ചെയ്യുന്നു.

ഇത്, ഫിഗര്‍ ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ പരമ്പരാഗതവും ഡിജിറ്റല്‍ രൂപത്തിലുള്ളതുമായ മാര്‍ക്കറ്റിംഗ് വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതുമായ ഒരു ഒമ്നിചാനല്‍ മാര്‍ക്കറ്റിംഗ് വികസിക്കുന്നത്തിലേക്ക് നയിച്ചു.

മള്‍ട്ടി ചാനല്‍ മാര്‍ക്കറ്റിംഗില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഒമ്നി ചാനല്‍ മാര്‍ക്കറ്റിംഗ്. ഈ രണ്ട് സമീപനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളാണ് ഫിഗര്‍ രണ്ടില്‍ കാണിച്ചിരിക്കുന്നത്. റീറ്റെയ്ലര്‍ തന്ത്രം, ഉപഭോക്തൃ പെരുമാറ്റം എന്നീ രണ്ടു മാനങ്ങള്‍ അടിസ്ഥാനമാക്കിയുള്ളവയാണ് ഇവ.

വര്‍ധിച്ചു വരുന്ന എതിരാളികളുടെ കഴിവുകളും ഉപഭോക്തൃ പെരുമാറ്റത്തിലെ മാറ്റങ്ങളും അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും റീറ്റെയ്ലേഴ്സ് അതിവേഗം ഒമ്നി ചാനല്‍ മാര്‍ക്കറ്റിംഗ് കഴിവുകള്‍ നേടിയെടുക്കേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT