Managing Business

നവംബര്‍ 30 ന് ഉള്ളില്‍ ഇക്കാര്യം ചെയ്തില്ലെങ്കില്‍ പെന്‍ഷന്‍ നഷ്ടമായേക്കും

ലൈഫ് സര്‍ട്ടിഫിക്കറ്റ് നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കാം. അല്ലാത്ത പക്ഷം പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

Dhanam News Desk

പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ നവംബര്‍ 30 വരെ അവസരം. 80 വയസിന് മുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനാവുക. അതില്‍ താഴെ പ്രായമുള്ളവര്‍ക്ക് നവംബര്‍ 1 മുതല്‍ 30 വരെയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരം.

പെന്‍ഷന്‍ വാങ്ങുന്ന ആള്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കാം. അല്ലാത്ത പക്ഷം പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ജീവന്‍ പ്രമാണ്‍ വെബ്‌സൈറ്റ് ( https://jeevanpramaan.gov.in) അല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കാം. പേര്, മൊബൈല്‍ നമ്പര്‍, ആധാര്‍, പെന്‍ഷന്‍ നമ്പര്‍ (പിപിഒ) എന്നിവയാണ് ഇതിനായി വേണ്ടത്. സംസ്ഥാനത്തെ അക്ഷയ അക്ഷയ കേന്ദ്രങ്ങളിലും ഈ സേവനം ലഭ്യമാണ്.

പെന്‍ഷന്‍ എത്തുന്ന ബാങ്കില്‍ നേരിട്ട് പോയി ഫോം പൂരിപ്പിച്ച് നല്‍കിയും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം . ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ പോസ്റ്റ് ഓഫീസ് ഡോര്‍സ്‌റ്റെപ്പ് സേവനവും ഉപയോഗിക്കാം. പോസ്റ്റ്മാന്‍ വീട്ടിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT