പലപ്പോഴും ബ്രാന്ഡിങ്ങില്‍ അധികം ആരും പ്രാധാന്യം നല്‍കാത്ത ഒന്നാണ് ലോഗോവിനോടൊപ്പം നല്‍കുന്ന ടാഗ് ലൈനുകള്‍. വളരെ പ്രശസ്തമായിട്ടുള്ള ടാഗ് ലൈനുകളാണ് - 'I'm lovin' it', 'Just Do It', 'Think Different', 'It's finger lickin' good'. ഒരു സ്ഥാപനത്തിന്റെ ഏറ്റവും പ്രധാന ഐഡന്റിറ്റി അതിന്റെ ലോഗോവാണ്. കാരണം വാക്കുകളെക്കാളും ഏറ്റവും ആദ്യം മനുഷ്യര്‍ ശ്രദ്ധിക്കുന്നതും ഓര്‍ത്തെടുക്കുന്നതും ചിത്രങ്ങളാണ്. എന്നാല്‍ പലപ്പോഴും ലോഗോകള്‍ക്ക് സ്ഥാപനത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ആശയവിനിമയം നടത്താന്‍ കഴിയണമെന്നില്ല. അപ്പോള്‍ ലോഗോ കഴിഞ്ഞാല്‍ ആളുകളുടെ ശ്രദ്ധയില്‍പെടുന്ന ഒന്നാണ് ടാഗ് ലൈനുകള്‍. അത് ലോഗോവിന് പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ കഴിയും.
മറ്റ് ബ്രാന്ഡുകളില്‍ നിന്നും നമ്മുടെ ബ്രാന്ഡിനെ വ്യത്യസ്തമാക്കുന്നതെന്ത് എന്ന് വിശദീകരിക്കുന്ന ടാഗ് ലൈനുകളാണിവ. ഉദാഹരണത്തിന് പണ്ട് IBM കമ്പനിയുമായി
ആപ്പിള്‍ മത്സരിക്കുമ്പോള്‍ അവരില്‍ നിന്നും വ്യത്യസ്തരാണ് ഞങ്ങള്‍ എന്നു കാണിക്കാന്‍ ആപ്പിള്‍ ഉപയോഗിച്ച ടാഗ് ലൈനാണ് 'Think Different'.
ഉത്പന്നം ഉപയോഗിച്ചാല്‍ കിട്ടുന്ന റിസള്‍ട്ട് എന്തായിരിക്കും എന്ന് കാണിക്കുന്ന ടാഗ് ലൈനുകളാണിവ. ഉദാഹരണത്തിന് KFC യുടെ ടാഗ് ലൈനായ 'It's finger lickin' good'. KFC യുടെ രുചിയെ സൂചിപ്പിക്കുന്ന ടാഗ് ലൈനാണിത്. രുചി എന്നത് ഒരു റിസള്‍ട്ട് ആണല്ലോ.
സ്ഥാപനം എന്താണോ ചെയ്യുന്നത് അതിനെ രേഖപ്പെടുത്തുന്നതാണ് ഇത്തരം ടാഗ് ലൈനുകള്‍. ഉദാഹരണത്തിന് കഴിഞ്ഞ 100 വര്‍ഷങ്ങളായി New York Times ഉപയോഗിച്ചുവരുന്ന ടാഗ് ലൈനാണ് 'All the News That's Fit to Print'. അവര്‍ ചെയ്യുന്നതെന്താണോ അത് കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഈ ലേഖനം എഴുതുന്ന ഞാന്‍ എന്നും ഉപഗോഗിക്കുന്ന ടാഗ് ലൈനാണ് 'Influence, Inspire, Educate'. ഞാന്‍ ചെയ്യുന്ന അല്ലെങ്കില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന 3 കാര്യങ്ങളാണിത്.
പ്രശസ്തമായിട്ടുള്ള ഏതൊരു ടാഗ് ലൈന്‍ എടുത്ത് പരിശോധിച്ചാലും അതില്‍ 5 വാക്കില്‍ കുറവ് മാത്രമേ ഉണ്ടാവുകയുള്ളൂ. കാരണം ആളുകള്‍ക്ക് കുറഞ്ഞ വാക്കുകള്‍ മാത്രമേ ഓര്‍മയില്‍ നില്‍കുകയുള്ളൂ. പക്ഷെ ആ കുറഞ്ഞ വാക്കുകളിലൂടെ കൂടുതല്‍ കാര്യങ്ങള്‍ ആശയവിനിമയം നടത്താന്‍ കഴിയണം.
നമ്മുടെ സ്ഥാപനത്തിന്റെ വ്യക്തിത്വത്തിന് അനുസരിച്ചാവണം ടാഗ് ലൈന്‍ നിര്‍മിക്കേണ്ടത്. പരമ്പരാഗത സ്വഭാവമുള്ള ബ്രാന്‍ഡ് ആണെങ്കില്‍ അതിന്റെ ടാഗ് ലൈനിനും ആ ഗുണം വരണം. modern ബ്രാന്‍ഡ് ആണെങ്കില്‍ അതിന് അനുസരിച്ചാവണം.
ലോഗോവിന്റെ വലിപ്പത്തിനും രൂപത്തിനും ചേര്‍ന്നതാവണം ടാഗ് ലൈനുകള്‍. അത് ലോഗ്വില്‍ നിന്നും വേര്‍പെട്ട് നില്‍ക്കരുത്; ലോഗോവിന്റെ ഭാഗമാണെന്ന് തോന്നിക്കണം.
വളരെ ലളിതമാവണം ടാഗ് ലൈനുകള്‍. എങ്കിലേ ആളുകള്‍ ഓര്‍ക്കുകയുള്ളൂ. വായിച്ചെടുക്കാന്‍ പ്രയാസമുള്ള വാക്കുകളോ വലിപ്പം കൂടിയ വാക്കുകളോ പാടില്ല. one plus ന്റെ ടാഗ് ലൈന്‍ എത്ര ലളിതമാണെന്ന് നോക്കുക- 'NEVER SETTLE'.
മറ്റ് ബ്രാന്‍ഡുകളെ പകത്തി ഒരിക്കലും ടാഗ് ലൈന്‍ എഴുതരുത്. അത് തീര്‍ത്തും വ്യത്യസ്തമായിരിക്കണം. അല്ല എങ്കില്‍ അത് നമ്മുടെ ബ്രാന്‍ഡിന്റെ മൂല്യത്തെ ഇടിക്കും. ഒപ്പം നിയമപരമായും പ്രശ്‌നം വരും. ഈയിടെ അമൂലിന്റെ പേരും ടാഗ് ലൈനും ഉപയോഗിച്ചതിന് മറ്റൊരു രാജ്യത്തുണ്ടായ നിയമപരമായ പ്രശ്‌നത്തെ കുറിച്ചുള്ള വാര്‍ത്ത നമ്മള്‍ മറന്നുകാണില്ല.
സ്ഥാപനത്തിന്റെ പേരോ ലോഗോവോ കൃത്യമായ അര്‍ത്ഥം കൈമാറണം എന്നില്ല. എന്നാല്‍ ടാഗ് ലൈന്‍ അത്തരത്തിലല്ല. അത് കൃത്യമായ അര്‍ത്ഥം കൈമാറുന്നതാവണം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ടാഗ് ലൈന്‍ അനിവാര്യമായ കാര്യമല്ല എന്നതാണ്. ഒരു ബ്രാന്‍ഡിന്റെ പേര് കൃത്യമായി അവര്‍ ചെയ്യുന്ന കാര്യം പറയുന്നുണ്ടെങ്കില്‍ അവിടെ ടാഗ് ലൈന്‍ ആവശ്യമായി വരുന്നില്ല. ഒപ്പം ലോകത്തിലെ പ്രമുഖ 10 ബ്രാന്‍ഡുകള്‍ എടുത്താല്‍ അതില്‍ പകുതിയിലേറെ ബ്രാന്റുകളും ഇന്ന് ടാഗ് ലൈന്‍ ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. കാരണം ഒരു ഘട്ടം കഴിഞ്ഞാല്‍ ആളുകള്‍ ലോഗോ കണ്ടാല്‍ നമ്മുടെ ബ്രാന്ഡിനെ മനസിലാക്കാന്‍ തുടങ്ങിയാല്‍ പിന്നെ ടാഗ് ലൈനിന്റെ ആവശ്യം വരുന്നില്ല.
Read DhanamOnline in English
Subscribe to Dhanam Magazine