ആലപ്പുഴയുടെ പുതിയ കലക്ടറായി ഡോ.രേണുക രാജ ചുമതല ഏല്‍ക്കുന്നതോടെ സംസ്ഥാനത്ത് വനിതകള്‍ ഭരണ നേതൃത്വം നല്‍കുന്ന ജില്ലകളുടെ എണ്ണം 10 ആകും. ആദ്യമായാണ് സംസ്ഥാനത്ത് ഒരേസമയം ഇത്രയധികം ജില്ലാ കലക്ടര്‍മാര്‍ വനിതകളാവുന്നത്. എറണാകുളം , മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നിവയാണ് പുരുഷന്മാര്‍ കലക്ടറായുള്ള ജില്ലകള്‍.
നവ്‌ജ്യോത് ഖോസ (തിരുവനന്തപുരം), ഡോ. ദിവ്യ എസ് അയ്യര്‍ (പത്തനംതിട്ട), അഫ്‌സാന പര്‍വീണ്‍ (കൊല്ലം), ഷീബ ജോര്‍ജ് (ഇടുക്കി), ഡോ പി കെ ജയശ്രീ (കോട്ടയം), ഹരിത വി കുമാര്‍ (തൃശൂര്‍), മൃണ്‍മയീ ജോഷി (പാലക്കാട്), ഡോ എം ഗീത (വയനാട്). ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് (കാസര്‍ഗോഡ്)് എന്നിവരാണ് കേരളത്തിലെ മറ്റ് വനിത ജില്ലാ കലക്ടര്‍മാര്‍.
ഇതില്‍ ഡോ.രേണു രാജ്, ഡോ. ദിവ്യ എസ് അയ്യര്‍, ഹരിത വി കുമാര്‍, ഡോ. പികെ ജയശ്രീ, ഷീബ ജോര്‍ജ്, എം ഗീത എന്നിവര്‍ മലയാളികളാണ്. കലക്ടര്‍മാരുടെ എണ്ണത്തില്‍ വനിതകള്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ സംസ്ഥാന നിയമ സഭയിലെ പ്രാധിനിത്യം എട്ട് ശതമാനത്തിനും താഴെയാണ്.
140 എംഎല്‍എമാരില്‍ സ്ത്രീകളുടെ എണ്ണം പതിനൊന്നാണ്. വനിതാ മന്ത്രിമാരുടെ എണ്ണമാകട്ടെ വെറും മൂന്നും.
Read DhanamOnline in English
Subscribe to Dhanam Magazine