അമൃത് ഭാരത് സ്‌കീമില്‍ ഉള്‍പ്പെടുത്തിയ കേരളത്തിലെ 15 റെയില്‍വേ സ്റ്റേഷനുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. ഈ റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്താനാണ് റെയില്‍വേ പദ്ധതിയിടുന്നത്. രാജ്യത്ത് 1309 റെയില്‍വേ സ്റ്റേഷനുകളിലാണ് അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി നവീകരണം നടത്തുന്നത്.
കേരളത്തില്‍ നിലവില്‍ നവീകരണം നടക്കുന്നത് പാലക്കാട് ഡിവിഷന്റെ കീഴിലുള്ള സ്റ്റേഷനുകളിലാണ്. വടക്കാഞ്ചേരി, ഗുരുവായൂര്‍, ആലപ്പുഴ, തിരുവല്ല, ചിറയിന്‍കീഴ്, ഏറ്റുമാനൂര്‍, കായംകുളം, തൃപ്പൂണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശേരി, നെയ്യാറ്റിന്‍കര, മാവേലിക്കര, ഷൊര്‍ണൂര്‍, തലശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, തിരൂര്‍, വടകര, പയ്യന്നൂര്‍, നിലമ്പൂര്‍ റോഡ്, കണ്ണൂര്‍, കാസര്‍ഗോഡ്, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം എന്നീ സ്‌റ്റേഷനുകളാണ് പദ്ധതിയില്‍ ഇടംപിടിച്ചത്.
കണ്ണൂര്‍ ഒഴികെ മറ്റെല്ലാ സ്റ്റേഷനുകളിലും നവീകരണം പാതി പിന്നിട്ടു കഴിഞ്ഞു. 16 സ്റ്റേഷനുകള്‍ക്കുമായി 249 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഒന്‍പത് സ്റ്റേഷനുകളുടെ പണികള്‍ 80 ശതമാനം പിന്നിട്ടു.
കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് പുതിയ നവീകരണ പ്രവര്‍ത്തനങ്ങള്‍. സ്റ്റേഷന്റെ വികസനത്തിനൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. മേല്‍നടപ്പാതകള്‍, എസ്‌കലേറ്റര്‍, ലിഫ്റ്റുകള്‍, പാര്‍ക്കിംഗ്, പ്ലാറ്റ്‌ഫോം, വിശ്രമമുറികള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, സി.സിടി.വി, വൈഫൈ സംവിധാനങ്ങളും നവീകരണത്തില്‍ ഉള്‍പ്പെടും.
Read DhanamOnline in English
Subscribe to Dhanam Magazine