News & Views

ഹൈവേകളില്‍ 726 നിര്‍മിത ബുദ്ധി ക്യാമറകള്‍; തടഞ്ഞ് നിര്‍ത്തി ചെക്കിംഗ് കുറയും

ജൂണ്‍ 20 മുതല്‍ കേരളത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും

Dhanam News Desk

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) കാമറകള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി 726 എ.ഐ കാമറകളാണ് ഇതിനായി സംസ്ഥാനത്ത് ഉടനീളം മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിക്കുന്നത്. റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി.

പിഴ ഈടാക്കാല്‍ ശാസ്ത്രിയമാകും

വിവിധ ട്രാഫിക് ലംഘനങ്ങള്‍ തത്സമയം കണ്ടെത്താനും ബന്ധപ്പെട്ട നിരീക്ഷണ സ്ഥാപനങ്ങളെ അറിയിക്കാനും എ.ഐ കാമറകള്‍ക്ക് കഴിയും. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാഫിക് നിയമലംഘകര്‍ക്ക് പിഴ ചുമത്താനും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാനും മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കുന്നതാണ്. പിഴയിലൂടെ സംസ്ഥാനത്തിന്റെ ഖജനാവിലേക്കുള്ള വരുമാനം വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കാമറ കണ്ണില്‍ എല്ലാം പതിയും

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും മാത്രമല്ല എ.ഐ കാമറയില്‍ കുടുങ്ങുക. രണ്ടിലധികംപേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര എന്നിങ്ങനെ വിവിധ നിയമലംഘനങ്ങള്‍ ഇതു വഴി കണ്ടെത്താനാകും.

വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് കാമറകള്‍ വഴി നിയമ ലംഘടനങ്ങള്‍ കണ്ടു പിടിക്കുന്നതിനുള്ള 'ഫുള്ളി ഓട്ടോമേറ്റഡ് ട്രാഫിക് എന്‍ഫോഴ്‌സമെന്റ് സിസ്റ്റം' നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. കേരള റോഡ് സേഫ്റ്റി അതോറിറ്റി (കെആര്‍എസ്എ)യാണ് ഇതിനുള്ള ധനസഹായം നല്‍കുന്നത്. കാമറകള്‍ സ്ഥാപിക്കുന്നത് കെല്‍ട്രോണാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT