News & Views

2025ലെ ഇന്ത്യയിലെ മികച്ച 50 കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ച് ആക്‌സിയ ടെക്‌നോളജീസും

ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറല്‍ ഡോ. ചന്ദ്രിക കൗശികില്‍ നിന്ന് ആക്സിയ ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ജിജിമോന്‍ ചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി

Dhanam News Desk

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പുറത്തുവിട്ട 2025ലെ ഇന്ത്യയിലെ മികച്ച 50 നൂതന കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് ആക്‌സിയ ടെക്‌നോളജീസ്. ആക്‌സിയ ടെക്‌നോളജീസിന്റെ ലീല ഏജന്റിക് എഐ പ്ലാറ്റ്ഫോമിന് 12-ാമത് സിഐഐ ഇന്‍ഡസ്ട്രിയല്‍ ഇന്നൊവേഷന്‍ അവാര്‍ഡുകളില്‍ എംഎസ്എംഇ വിഭാഗത്തില്‍ പുരസ്‌കാരവും ലഭിച്ചു.

സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് വര്‍ക്ക്ഫ്‌ളോകളെ മികവുറ്റതാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന എഐ സിസ്റ്റമാണ് ലീല ഏജന്റിക് എഐ പ്ലാറ്റ്ഫോം.

ന്യൂഡല്‍ഹിയില്‍ നടന്ന ആഗോള ഉച്ചകോടിയിലായിരുന്നു പുരസ്‌കാരം വിതരണം. ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറല്‍ ഡോ. ചന്ദ്രിക കൗശികില്‍ നിന്ന് ആക്സിയ ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ജിജിമോന്‍ ചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

2025ലെ സിഐഐ ഇന്‍ഡസ്ട്രി അക്കാദമിയ പാര്‍ട്ണര്‍ഷിപ്പ് അവാര്‍ഡും (ഡയമണ്ട് വിഭാഗം) വാഹനഗതാഗത സോഫ്റ്റ്വെയറുകളുടെ ആഗോള ദാതാവായ ആക്‌സിയ ടെക്‌നോളജീസിന് ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ ബഹുമതി ആക്‌സിയക്ക് ലഭിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT