News & Views

കൊച്ചിയില്‍ പുതിയ റൈഡ് അവതരിപ്പിച്ച് വണ്ടര്‍ലാ; സിനിമാതാരം അദിതി രവി ഉദ്ഘാടനം ചെയ്തു

ഒരേ സമയം 24 പേര്‍ക്ക് വണ്ടര്‍ലാ കൊച്ചി പാര്‍ക്കിനു ചുറ്റുമുള്ള നയന മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കുവാന്‍ ആസ്വദിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ കൊച്ചി പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി പുതിയ ഫാമിലി റൈഡായ 'സ്‌കൈറിംഗ്' പ്രമുഖ സിനിമാ താരം അദിതി രവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വണ്ടര്‍ലാ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി, കൊച്ചി പാര്‍ക്ക് ഹെഡ് ശ്രീ. രവികുമാര്‍ എം എ എന്നിവരുടെ സാന്നിധ്യത്തിലാണ് റൈഡ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്.

66 മീറ്റര്‍ ഉയരമുള്ള ഒരു ടവര്‍ ഉള്‍ക്കൊള്ളുന്ന ഫാമിലി റൈഡാണ് സ്‌കൈറിംഗ്. ഒരേ സമയം 24 പേര്‍ക്ക് വണ്ടര്‍ലാ കൊച്ചി പാര്‍ക്കിനു ചുറ്റുമുള്ള നയന മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കുവാന്‍ ആസ്വദിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഈ റൈഡ്, നിലവില്‍ വണ്ടര്‍ലാ കൊച്ചിയില്‍ മാത്രമാണുള്ളത്.

'ഞങ്ങളുടെ സന്ദര്‍ശകര്‍ അവരുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും എത്തുമ്പോള്‍ വൈവിധ്യമാര്‍ന്നതും അവിസ്മരണീയവുമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനാണ് വണ്ടര്‍ലാ എന്നും മുന്‍ഗണന നല്‍കുന്നത്. 'സ്‌കൈറിംഗ്' എന്ന പേരില്‍ ഈ പുതിയ റൈഡ് സന്ദര്‍ശകര്‍ക്കായി സമ്മാനിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.' വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. വണ്ടര്‍ലായില്‍ വേനല്‍ക്കാലത്തിന്റെ ആവേശം ആസ്വദിക്കാന്‍ ഞങ്ങള്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്തമാര്‍ന്ന 55 ലേറെ വണ്ടര്‍ലായിലെ റൈഡുകള്‍ക്കൊപ്പം കലാ സംഗീത പരിപാടികളും, നാടന്‍ ഭക്ഷ്യമേളയും, രസകരമായ അനവധി കളികളും , മാജിക് ഷോകളും അതിലേറെ ത്രില്ലുകളും ഉള്‍പ്പെടെയുള്ള ഒരു കൂട്ടം പ്രോഗ്രാമുകളുമായി മെയ് 31 വരെ സമ്മര്‍ലാ ഫെസ്റ്റിന്റെ ആവേശം ആഘോഷിക്കാന്‍ വണ്ടര്‍ലാ സജ്ജമാണെന്ന് വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് ഹെഡ് രവികുമാര്‍ എം എ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും https://www.wonderla.com/

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT