ബദ്‌ല-ഫത്തേപൂര്‍ ഹൈ വോള്‍ട്ടേജ് ഡയറക്ട് കറണ്ട് പദ്ധതി സാധ്യമാക്കാന്‍ 25,000 കോടി രൂപയുടെ കരാര്‍ ലഭിച്ചെന്ന് അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് (എ.ഇ.എസ്.എല്‍). അദാനി ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയുടെ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ കരാറുകളിലൊന്നാണിത്. 4.5 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് കരാര്‍. പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ (പി.ജി.സി.ഐ.എല്‍), സ്റ്റെര്‍ലൈറ്റ് പവര്‍, ഇന്‍ഡിഗ്രിഡ് തുടങ്ങിയ കമ്പനികളെ മറികടന്നാണ് താരിഫ് ബേസ്ഡ് കോംപറ്റീവ് ബിഡ്ഡിംഗിലൂടെ അദാനി കരാര്‍ സ്വന്തമാക്കിയത്.
രാജസ്ഥാനിലെ റിന്യൂവബിള്‍ എനര്‍ജി സോണില്‍ നിന്നും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്കും നാഷണല്‍ ഗ്രിഡിലേക്കും ഹരിത വൈദ്യുതി എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ബദ്‌ലക്കും ഫത്തേപൂരിനും ഇടയിലുള്ള 2,400 കിലോമീറ്റര്‍ ദൂരത്തില്‍ 6,000 മെഗാ വാട്ട് ശേഷിയുള്ള ഹൈ വോള്‍ട്ടേജ് ഡയറക്ട് കറണ്ട് സംവിധാനം ഒരുക്കും. ഇരുസ്ഥലങ്ങളിലും 6ജിഗാ വാട്ട് ശേഷിയുള്ള എച്ച്.വി.ഡി.സി ടെര്‍മിനലുകളും സ്ഥാപിക്കും. ഇരുസ്റ്റേഷനുകള്‍ക്കിടയില്‍ ട്രാന്‍സ്മിഷന്‍ ലൈനും എ.സി നെറ്റ്‌വര്‍ക്കുമുണ്ടാകും.പ്രസരണ നഷ്ടം പരമാവധി കുറച്ച് വൈദ്യുതി വിതരണം ചെയ്യുന്നതിനാണ് എച്ച്.ഡി.വി.സി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
രാജ്യത്തെ കാര്‍ബണ്‍ വിമുക്തമാക്കാനുള്ള യാത്രയില്‍ അദാനി എനര്‍ജി നിര്‍ണായക പങ്കുവഹിക്കുകയാണെന്ന് കമ്പനി സി.ഇ.ഒ കന്ദര്‍പ് പട്ടേല്‍ പറഞ്ഞു. അത്യാധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് കൃത്യസമയത്ത് തന്നെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine