കമ്പനിയുമായി ബന്ധപ്പെട്ട കക്ഷികളുമായുള്ള ഇടപാടുകള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട നടപടികളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുമായി (SEBI) ഒത്തുതീര്‍പ്പിലെത്തി അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികള്‍. മൊത്തം 1.51 കോടി സെബിക്ക് നല്‍കിയാണ് കമ്പനികള്‍ നടപടികള്‍ അവസാനിപ്പിച്ചത്. കുറ്റസമ്മതം നടത്താതെയാണ് കമ്പനികള്‍ സെബിയുമായി കേസ് ഒത്തുതീര്‍പ്പിലെത്തിയത്. സെബി ഉന്നതാധികാര ഉപദേശക സമിതി ശിപാർശ പ്രകാരമാണ് നടപടി.
ഒത്തുതീര്‍പ്പിലായ പ്രധാന കമ്പനികളും അടച്ച തുകയും
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്: ₹76.05 ലക്ഷം
അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്: ₹45.50 ലക്ഷം
അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്: ₹9.75 ലക്ഷം
എഡബ്ല്യുഎല്‍ അഗ്രി ബിസിനസ്സ് (പഴയ അദാനി വില്‍മാര്‍): ₹9.75 ലക്ഷം
അദാനി എനര്‍ജി സൊല്യൂഷന്‍സ് (പഴയ പഴയ അദാനി വിൽമർ): ₹9.75 ലക്ഷം
2024 ഫെബ്രുവരിയില്‍ അഞ്ച് കമ്പനികള്‍ക്കും സെബി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എസ്റ്റേറ്റ്‌സും വകോദര്‍ ഇന്‍വെസ്റ്റ്‌മെന്റും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ 2012-13 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആവശ്യമായ രീതിയില്‍ വെളിപ്പെടുത്തിയില്ലെന്നാണ് നോട്ടീസിലെ ഒരു ആരോപണം.
ആരോപിക്കപ്പെട്ട ചട്ടലംഘനങ്ങളില്‍ അന്വേഷണം നടത്താതിരിക്കാനും പിഴ ചുമത്താതിരിക്കാനും കാരണമുണ്ടെങ്കില്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് 2024 ഫെബ്രുവരിയില്‍ സെബി കമ്പനികള്‍ക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു.
2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ ഓഹരി വില കൈകാര്യം ചെയ്യല്‍, അക്കൗണ്ടിംഗ് ക്രമക്കേടുകള്‍ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഗ്രൂപ്പ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine