ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (നിര്‍മിത ബുദ്ധി) വരവോടെ ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. രോഗ നിര്‍ണയം, മരുന്നുകളുടെ കണ്ടുപിടുത്തം, രോഗി പരിചരണം തുടങ്ങിയ എല്ലാ മേഖലയിലും വമ്പന്‍ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ മേഖല. ആഗോളതലത്തില്‍ 450 കോടി ആളുകള്‍ക്ക് അടിസ്ഥാന ചികിത്സ ലഭിക്കുന്നില്ലെന്നും നിര്‍മിത ബുദ്ധിക്ക് ഈ വിടവ് നികത്താനാകുമെന്നും ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടും പറയുന്നു. എന്നാല്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് ആരോഗ്യമേഖലയിലെ നിര്‍മിത ബുദ്ധിയുടെ സാന്നിധ്യം കുറവാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
ആരോഗ്യ മേഖലയില്‍ നിര്‍മിത ബുദ്ധി എന്തൊക്കെ മാറ്റമുണ്ടാക്കുമെന്ന വിഷയത്തില്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ അവസരമൊരുക്കി ധനം ഹെല്‍ത്ത്കെയര്‍ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2025. മാര്‍ച്ച് 8ന് കൊച്ചി ലെ മെറിഡിയനില്‍ സംഘടിപ്പിക്കുന്ന സമ്മിറ്റില്‍ ആരോഗ്യ മേഖലയില്‍ നിര്‍മിത ബുദ്ധി വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് രണ്ട് സെഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയിലെ വിദഗ്ധരാണ് സെഷനുകള്‍ നയിക്കുന്നത്.
ആരോഗ്യ മേഖലയില്‍ നിര്‍മിത ബുദ്ധിയുടെ വരവോടെ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്നതിനെ സംബന്ധിച്ച് അല്‍ഗോരിതം ഹെല്‍ത്ത് കമ്പനിയുടെ സ്ഥാപകന്‍ ഡോ.സുമന്ത് രാമന്‍ സംസാരിക്കും. നിര്‍മിത ബുദ്ധി ഉപയോഗിച്ച് രോഗനിര്‍ണയം എളുപ്പമാക്കാനും ചികിത്സാപിഴവുകള്‍ കുറക്കാനും സഹായിക്കുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചാണ് അല്‍ഗോരിതം ശ്രദ്ധേയമാകുന്നത്. ഐ.ടി, ഹെല്‍ത്ത് കെയര്‍ മേഖലയില്‍ 24 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള സുമന്ത് രാമന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ കൂടിയാണ്. ഇന്ത്യന്‍ ആരോഗ്യ മേഖലയിലെ പല ഐ.ടി പ്രോജക്ടുകളുടെയും മേല്‍നോട്ടം വഹിച്ചിട്ടുള്ള അദ്ദേഹം ജനറല്‍ മെഡിസിനില്‍ എം.ഡിയും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.
രോഗി പരിചരണം, ചികിത്സാ നിര്‍ണയം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ നിര്‍മിത ബുദ്ധിയുടെ സേവനങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്നതിനെ കുറിച്ചും സമ്മിറ്റില്‍ വിദഗ്ധ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍, ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ നിര്‍മിത ബുദ്ധി അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനിയായ തിങ്ക് ബയോയുടെ (ThinkBio.ai) നേതൃത്വത്തിലാണ് ഈ സെഷന്‍ നടക്കുന്നത്. മലയാളികളായ പ്രദീപ് പാലാഴി, സാം സന്തോഷ് എന്നിവരും ഡാന്‍ പീറ്റേഴ്‌സണും ചേര്‍ന്നാണ് തിങ്ക് ബയോ സ്ഥാപിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: dhanamhealthcaresummit.com, മീന ബെഞ്ചമിന്‍: meena@dhanam.in, ഫോണ്‍: 90725 70050, അനൂപ് എബ്രഹാം: ഫോണ്‍: 90725 70065.
Read DhanamOnline in English
Subscribe to Dhanam Magazine