Bank loans Image by Canva
News & Views

കാര്‍ഷിക സംരംഭകര്‍ക്ക് വികസന വായ്പ പദ്ധതിയില്‍ ലോണ്‍ അവസരം; പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

വായ്പകള്‍ക്ക് പരമാവധി ഏഴു വര്‍ഷത്തേക്ക് മൂന്നു ശതമാനം സബ്‌സിഡിയോടു കൂടി ആറ് ശതമാനം പലിശക്കാണ് കാര്‍ഷിക വായ്പകള്‍ ലഭ്യമാകുക

Dhanam News Desk

കര്‍ഷകരുടെയും കാര്‍ഷിക സംരംഭകരുടെയും കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് മികച്ച പിന്തുണ നല്‍കുന്ന കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന വായ്പ പദ്ധതിയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി കൃഷി ഡയറക്ടറേറ്റ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് പരമാവധി ഏഴു വര്‍ഷത്തേക്ക് മൂന്നു ശതമാനം സബ്‌സിഡിയോടു കൂടി ആറ് ശതമാനം പലിശക്കാണ് കാര്‍ഷിക വായ്പകള്‍ ലഭ്യമാകുക.

ക്രെഡിറ്റ് ഗ്യാരണ്ടി കവറിന്റെ പരിധിയില്‍ വരുന്ന രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് അധിക ഈട് നല്‍കേണ്ടതില്ല എന്നതും പദ്ധതിയുടെ പ്രധാന ആകര്‍ഷണമാണ്.

കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം, ശീതീകരണ ശൃംഖല, കാര്‍ഷിക യന്ത്രവത്കരണം, ഡ്രോണ്‍ സേവന കേന്ദ്രങ്ങള്‍, കാര്‍ഷിക ലോജിസ്റ്റിക്സ് തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് അകഎ പദ്ധതിയിലൂടെ ധനസഹായം ലഭ്യമാക്കാം.

പദ്ധതിയുടെ വിശദാംശങ്ങള്‍ക്കായി കര്‍ഷകരും കാര്‍ഷിക സംരംഭകരും സമീപത്തെ ബാങ്ക് ശാഖകളുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ www.agriinfra.dac.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനതല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍: 8137008197, 8921540233.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT