News & Views

ഐഫ 'ഇഗ്‌നൈറ്റ് 2026' കോവളത്ത് ഒക്ടോബര്‍ 30 മുതല്‍

ധനകാര്യ വിപണിയിലെ പുതിയ പ്രവണതകളും നിക്ഷേപ തന്ത്രങ്ങളും ചര്‍ച്ച ചെയ്യുന്ന മൂന്ന് ദിവസത്തെ വിപുലമായ ശില്പശാലയാണ് കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Dhanam News Desk

ധനകാര്യ സേവന രംഗത്തെ പ്രമുഖരെ അണിനിരത്തി അസോസിയേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ഫിനാന്‍ഷ്യല്‍ അസോസിയേറ്റ്‌സിന്റെ (AIFA-ഐഫ) 11ാമത് വാര്‍ഷിക സമ്മേളനത്തിന് തിരുവനന്തപുരം കോവളം വേദിയാകുന്നു.

കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് വിതരണക്കാരുടെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ 'ഇഗ്‌നൈറ്റ് 2026' (Ignite 2026) ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ കോവളം ഹോട്ടല്‍ സമുദ്രയില്‍ വെച്ച് നടക്കുമെന്ന് ഐഫ പ്രസിഡന്റ് ഫിലിപ്പ് ചെറിയാന്‍ പറഞ്ഞു.

പ്രമുഖരുടെ നിര

ധനകാര്യ വിപണിയിലെ പുതിയ പ്രവണതകളും നിക്ഷേപ തന്ത്രങ്ങളും ചര്‍ച്ച ചെയ്യുന്ന വിപുലമായ ശില്പശാലയാണ് കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഫിനാന്‍ഷ്യല്‍ അസോസിയേറ്റ്‌സും മ്യൂച്വല്‍ ഫണ്ട് കമ്പനികളിലെ സിഇഒമാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പങ്കെടുക്കും.

മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ നിക്ഷേപ തന്ത്രങ്ങള്‍, ഓഹരി വിപണിയിലെ അവസരങ്ങള്‍, നിര്‍മിതബുദ്ധി, മ്യൂച്വല്‍ ഫണ്ട് വിതരണ രംഗത്തെ പുതിയ പ്രവണതകള്‍ എന്നിവ ചര്‍ച്ചയാകും. നിക്ഷേപ രംഗത്തെ പുതിയ അവസരങ്ങള്‍, ആഗോള-ഇന്ത്യന്‍ വിപണികളുടെ ഗതി, പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്റ്, നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍, മ്യൂച്വല്‍ ഫണ്ട് വിതരണ ബിസിനസിന്റെ വളര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ സംസാരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT