News & Views

ഫ്രീഡം സെയില്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

1,947 രൂപക്കും വിമാന ടിക്കറ്റ്

Dhanam News Desk

സ്വാതന്ത്ര്യ ദിനം അടുത്തു വരുന്നതു പ്രമാണിച്ച് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 1,947 രൂപക്കു വരെ 'ഫ്രീഡം സെയിലി'ല്‍ ടിക്കറ്റ് ലഭ്യമാവും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ആഗസ്റ്റ് അഞ്ചു വരെയാണ് ഓഫര്‍. സെപ്തംബര്‍ 30 വരെയുള്ള ആഭ്യന്തര-വിദേശ യാത്രകള്‍ക്ക് ഉപകരിക്കും.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ നിന്നു തന്നെ (airindiaexpress.com) ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് വ്യവസ്ഥ. സീറോ ചെക്ക്-ഇന്‍ ബാഗേജ് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകള്‍ക്കും അര്‍ഹതയുണ്ട്. 15 വിദേശ വിമാനത്താവളങ്ങളിലേക്കും 32 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമാണ് ഫ്രീഡം സെയില്‍ ബുക്കിങ് സൗകര്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT