image credit : canva , Airtel , Tata Play 
News & Views

ഓണ്‍ലൈന്‍ തട്ടിപ്പ് വെബ്‌സൈറ്റുകളെ തടയാന്‍ സംവിധാനവുമായി എയര്‍ടെല്‍

എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും അധിക ചെലവില്ലാതെ ഈ സേവനം ഉപയോഗിക്കാമെന്ന് കമ്പനി

Dhanam News Desk

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള തട്ടിപ്പ് തടയാന്‍ പുതിയ സംവിധാനവുമായി മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന വെബ്‌സൈറ്റുകളെ തല്‍സമയം തിരിച്ചറിയാനും തടയാനുമുള്ള സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഓവര്‍ ദി ടോപ് (ഒ.ടി.ടി) ആപ്പുകള്‍, ഇ-മെയിലുകള്‍, ബ്രൗസറുകള്‍, വാട്സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എസ്.എം.എസുകള്‍ പോലെയുള്ള പ്ലാറ്റ്ഫോമുകളിലെ ഉപദ്രവകാരികളായ വെബ്സൈറ്റുകളെ തത്സമയം തിരിച്ചറിഞ്ഞ് തടയാന്‍ സാധിക്കുന്നതാണിത്.

ഈ സംവിധാനം സ്പാമായി കണ്ടെത്തുന്ന വെബ്സൈറ്റിലേക്ക് കടക്കാന്‍ ഉപഭോക്താവ് ശ്രമിച്ചാല്‍ പേജ് ലോഡ് ആകുന്നതിനെ തടയുകയും വ്യക്തമായ കാരണം വിശദീകരിക്കുകയും ചെയ്യും. എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും അധിക ചെലവില്ലാതെ ഈ സേവനം ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി.

Airtel launches real-time protection system to block scam websites across online platforms

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT