courtesy:LFC/Twitter 
News & Views

ആദ്യ ശ്രമം 2010ല്‍, വീണ്ടും ലിവര്‍പൂളില്‍ കണ്ണുവെച്ച് മുകേഷ് അംബാനി

4 ബില്യണ്‍ പൗണ്ടിന് ലിവര്‍പൂളിനെ വില്‍ക്കാനാണ് എഫ്എസ്ജി ലക്ഷ്യമിടുന്നത്

Dhanam News Desk

ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ എഫ്‌സിയെ (Liverpool FC) സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ റിലയന്‍സിന്റെ മുകേഷ് അംബാനിയും (Mukesh Ambani). ഞായറാഴ്ച ദി മിറര്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍ ഫെന്‍വെ സ്‌പോര്‍ട്‌സ് ഗ്രൂപ്പിന് കീഴിലാണ് (FSG) ലിവര്‍പൂള്‍. 2010ല്‍ ആണ് എഫ്എസ്ജി ക്ലബ്ബിനെ ഏറ്റെടുത്തത്.

മിററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 4 ബില്യണ്‍ പൗണ്ടിന് ലിവര്‍പൂളിനെ വില്‍ക്കാനാണ് എഫ്എസ്ജി ലക്ഷ്യമിടുന്നത്. ഫോബ്‌സിന്റെ കണക്കുകള്‍ പ്രകാരം 4.45 ബില്യണ്‍ ഡോളറാണ് ക്ലബ്ബിന്റെ മൂല്യം. അംബാനി ലിവര്‍പൂളിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഇത് ആദ്യമായല്ല. 2010ല്‍ ക്ലബ്ബിന്റെ 51 ശതമാനം ഓഹരികള്‍ 237 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കാന്‍ അംബാനി ശ്രമിച്ചതായി ദി ടൈം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് രംഗത്ത് ശക്തമായ സാന്നിധ്യമുള്ള ഗ്രൂപ്പാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പങ്കാളികളായ റിലയന്‍സിന് ഐപിഎല്ലില്‍ സ്വന്തമായി ടീമും (മുംബൈ ഇന്ത്യന്‍സ്) ഉണ്ട്. കൂടാതെ ഇന്ത്യന്‍ അത്‌ലറ്റിക്‌സിലും റിലയന്‍സ് നിക്ഷേപം നടത്തുകയാണ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അത്‌ലറ്റികസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവയുമായി റിലയന്‍സ് സഹകരിക്കുന്നുണ്ട്. 2024ലെ പാരീസ് ഒളിമ്പിക്‌സില്‍ ആദ്യ ഇന്ത്യ ഹൗസ് നിര്‍മിക്കുന്നതും റിലയന്‍സ് ആണ്. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT